ഓണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന അധ്യക്ഷരെ ആശ വര്‍ക്കര്‍മാര്‍ ആദരിക്കും...

ഓണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന അധ്യക്ഷരെ ആശ വര്‍ക്കര്‍മാര്‍ ആദരിക്കും. ഏപ്രില്‍ 21ന് സമരവേദിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ആദരം. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഈ അധ്യക്ഷരെ നേരിട്ട് ക്ഷണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുമാസമായി തുടരുന്ന സമരത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഞായറാഴ്ച ചേര്‍ന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.
ന്യായമായ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതുവരെ രാപകല്‍ സമരവും അതിശക്തമായ അവകാശപോരാട്ടവും തുടരാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന രാപകല്‍ സമരം 64 ദിവസവും നിരാഹാരസമരം 25 ദിവസവും പിന്നിടുമ്പോഴും സര്‍ക്കാര്‍ അവഗണന തുടരുകയാണ്.
സോഷ്യല്‍ മീഡിയ വഴി നടക്കുന്ന അപവാദപ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല. സംസ്ഥാനത്തെ 99 ശതമാനം ആളുകളും സമരത്തിന് ഒപ്പമാണെന്ന് സമരസമിതി നേതാവ് .
"
https://www.facebook.com/Malayalivartha
























