തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
രാജനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം മനോജിന്റെ മകന് കൈക്കലാക്കിയത്തിലുള്ള മുന്‍വിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് . ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം നടന്നത്.
https://www.facebook.com/Malayalivartha
























