Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..


എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...


കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..


പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...


തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...

ആശ പദ്ധതി കേന്ദ്ര പദ്ധതിയായതിനാൽ, ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ല; ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

14 APRIL 2025 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി.

2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ വർദ്ധനവാണ് എൽഡിഎഫ് സർക്കാർ  നൽകിയത്. നിലവിൽ 7000 രൂപ ഓണറേറിയവും, ഇൻസെന്റീവ് ഉൾപ്പെടെ നല്ല സേവനം ചെയ്യുന്ന ആശയ്ക്ക് 13000 രൂപവരെ ലഭിക്കുന്നു. ഇതിൽ ഓണറേറിയവും ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാന സർക്കാർ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശ ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി 2024 സെപ്റ്റംബർ 17-ന് കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. അതിനു മുൻപേതന്നെ എൻ.എച്ച്.എം കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. 2023–24 സാമ്പത്തിക വർഷത്തിലെ 636 കോടിയുടെ എൻ.എച്ച്.എം കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും കേരളത്തിലെ എം.പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ നടക്കുന്ന സമരം ചെറിയൊരു വിഭാഗം ആശമാരുടേതാണ്. 26,125 ആശമാരിൽ 99% ഫീൽഡിൽ സേവനത്തിലാണ്. ചെറിയ വിഭാഗമാണെങ്കിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാരിന്റെ നിലപാട് ചർച്ച നടത്തണം എന്നതാണ്. ആരോഗ്യ മന്ത്രി മൂന്ന് പ്രാവശ്യം സമര സമിതിയുമായി ചർച്ച നടത്തിയിരുന്നു. ധനകാര്യ മന്ത്രി ഓൺലൈനായി പങ്കെടുത്ത മൂന്നാമത്തെ ചർച്ചയോടെയാണ് കമ്മിറ്റിയുടെ രൂപീകരണ തീരുമാനം എടുത്തത്.

ആരോഗ്യ വകുപ്പ് മന്ത്രി ഫെബ്രുവരി 6-ന് ഫെഡറേഷനുമായും, ഉദ്യോഗസ്ഥ തലത്തിൽ മറ്റ് ചർച്ചകളും നടത്തി. ശൈലി സർവേയിലെ ഒ.ടി.പി സംവിധാനം പിൻവലിക്കുകയും, ലെപ്രസി സർവെയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഫെബ്രുവരിവരെ ഓണറേറിയം, ഇൻസെന്റീവ് എന്നിവയും നൽകിയതായി മന്ത്രി വ്യക്തമാക്കി.

വിരമിക്കൽ പ്രായം 62 ആക്കിയ സർക്കാർ ഉത്തരവ് മരവിപ്പിക്കുകയും, എല്ലാ ആശമാർക്കും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ആയുഷ് മേഖലയിലൂടെ ചിലർക്കുള്ള ഇൻസെന്റീവ് എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

സമരം തുടരുന്ന സാഹചര്യത്തിൽ സിഐടിയു, ഐ.എൻ.ടിയുസി, എ.ഐ.ടി.യുസി, എസ്ടിയു തുടങ്ങിയ ട്രേഡ് യൂണിയനുകളുമായും സമര സമിതിയുമായും മന്ത്രി ചർച്ച നടത്തി. ബഹുഭൂരിപക്ഷ ട്രേഡ് യൂണിയനുകളുടെ നിർദേശപ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനമായി. ആശമാരുടെ ഓണറേറിയം ഉൾപ്പെടെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യം, തൊഴിൽ, ധനകാര്യം, എൻ.എച്ച്.എം വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാകും രൂപീകരിക്കുകയെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#TrivandrumNews ഉള്ളൂരിലെ മരണം ദുരൂഹമോ?  (15 minutes ago)

#AcuteMountainSickness സുരേഷ് ഗോപിയുയും സദാനന്ദൻ മാസ്റ്ററും ഇടപെട്ടു  (19 minutes ago)

#TamilNaduPolice എസ്ഐയുടെ വക വിചിത്രമായ പ്രവർത്തി  (24 minutes ago)

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (1 hour ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (1 hour ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (1 hour ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (1 hour ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (1 hour ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (1 hour ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (1 hour ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (2 hours ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (3 hours ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (3 hours ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (3 hours ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (3 hours ago)

Malayali Vartha Recommends