കോഴിക്കോട് കെ.കരുണാകരന്‍ സ്മാരക മന്ദിര ഉദ്ഘാടനത്തില്‍ പോരടിച്ച് നേതാക്കള്‍

മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ നാമത്തില്‍ കോഴിക്കോട് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നത് വലിയ വാര്‍ത്തയായിരുന്നു. ചുരുങ്ങിയ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസുകാര്‍ തനി കൊണം കാണിച്ച ദിവസം എന്നായിരുന്നു പ്രധാന കമന്റ്. ഫോട്ടോയില്‍ കിട്ടാന്‍ വേണ്ടി തിടുക്കം കൂട്ടുന്ന സ്വയം പ്രഖ്യാപിത നേതാക്കളും, ഉദ്ഘാടനത്തിനായി ഗതികേടിന് വന്നു പോയല്ലോ എന്നു ചിന്തിക്കുന്ന യഥാര്‍ഥ നേതാക്കളെയും ജനം കണ്ടു. കാരിരുമ്പിന്റെ കരുത്തുമായി ഒരിഞ്ച് നീങ്ങി കൊടുക്കാതെ പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും രണ്ടാം നിരയിലാക്കിയ കെ.സി. അബുവും വാര്‍ത്തയിലും ട്രോളിലും ഒരുപോലെ സ്ഥാനം പിടിച്ചു. ഉദ്ഘാടകനായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കാറ്റുപിടിച്ച മരം കണക്കെ നിന്നാടുന്നതും വീഡിയോയിലുണ്ട്. ഡിസിസി പ്രസിഡന്റെ പ്രവീണ്‍കുമാര്‍ ചിത്രത്തിലെ ഇല്ല. പണ്ടുകാലത്തെ കോണ്‍ഗ്രസ് എങ്ങനെയാണോ അതായിരുന്നു കോഴിക്കോട് കണ്ടത്. ഫോട്ടോ വരാനും വാര്‍ത്ത വരാനുമായി മത്സരിക്കുന്ന രാഷ്ട്രീയം. രണ്ടാം വരിയിലായിരുന്ന വി.ഡി. സതീശന്‍ നാട മുറിച്ചപ്പോഴാണ് ഒരുപടി മുന്‍പിലേക്ക് എത്താനായത്.
കെസിയുടെ ഇടത്തു കയറി കൂടിയ ചെന്നിത്തലയും ചിത്രത്തിലുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍ പ്രസിഡന്റ് കെ സുധാകരന്‍ രണ്ടാം നിരയില്‍ തന്നെ ഒതുക്കപ്പെട്ടു. ആദ്യമൊക്ക മുന്നിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും മറ്റ് നേതാക്കളോളം ഇടികൂട്ടാതെ കിട്ടിയ സ്ഥലത്ത് ഒതുങ്ങി കൂടാനാണ് സുധാകരന്‍ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ സംഭവത്തെ പരിഹസിച്ച് ഇടത്, ബിജെപി പാളയങ്ങള്‍ ട്രോളിറക്കുമ്പോള്‍ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരാലും സമ്പന്നമായ കേരളത്തില്‍ രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ട കെ സുധാകരന്‍ എന്ന നിലയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. വെള്ളയും പശമുക്കിയ വസ്ത്രം ധരിച്ച് രാവിലെ മുതല്‍ മണ്ഡലം ബ്ലോക്ക് എന്ന പേരില്‍ നടക്കുന്ന എല്ലാ താഴെക്കിടയിലെ പ്രവര്‍ത്തകരും നേതാക്കന്മാരെന്ന നിലയിലാണ് നടപ്പും മട്ടും. ജില്ലാ ജനറല്‍ സെക്രട്ടറിക്കു മുകളിലാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എന്ന് അറിയാഞ്ഞിട്ടല്ല അര്‍ഹമായ സ്ഥാനം നല്‍കാതിരുന്നത്. മറിച്ച് ഇത്രയും വലിയൊരു വേദിയില്‍ സ്വന്തം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള വ്യഗ്രത മാത്രമാണ്. പ്രോട്ടോക്കോള്‍ ഇല്ലാത്ത നാലാംകിട പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും വ്യക്തമാണ്. എന്നാല്‍ കോണ്‍ഗ്രസാണ് ഇവിടെ ഇങ്ങനെയാണ് എന്ന പല്ലവിയാണ് ഇതിനവസരമൊരുക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഒരുവിധമാണ് കെ.സി. വേണുഗോപാല്‍ എംപി നാടമുറിച്ചത്. ശ്വാസം മുട്ടിയോ എന്നുള്ളത് സംശയമാണ്. പതിവു പോലെ എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാകില്ല എന്നതാണ് ഇന്നും കോണ്‍ഗ്രസ് ലൈന്‍ .
https://www.facebook.com/Malayalivartha
























