തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 15ന് രാത്രി മുതല്‍ 16ന് രാവിലെ വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി

ജലവിതരണം മുടങ്ങും... അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 15ന് രാത്രി മുതല്‍ 16ന് രാവിലെ വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി .
നഗരത്തില്‍ ഉള്ളൂര്‍- കേശവദാസപുരം റോഡില്‍ അഹല്യ കണ്ണാശുപത്രിക്കു മുന്പില് കേരള വാട്ടര്‍ അതോറിറ്റിയുടെ 400എം എം പ്രീമോ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനു വേണ്ടി 15-04-2025 ഇന്ന് രാത്രി 10 മണി മുതല്‍ 16-04-2025 ബുധന്‍ രാവിലെ 10 മണിയായിരിക്കും ജല വിതരണം മുടങ്ങുക. പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂര്‍, കൊച്ചുള്ളൂര്‍, മെഡിക്കല്‍ കോളേജ്, പട്ടം - ചാലക്കുഴി പാലം റോഡ് ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി .
https://www.facebook.com/Malayalivartha
























