അതിരപ്പിള്ളിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന.... രണ്ടു പേര് കൊല്ലപ്പെട്ടു...

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ജീവനെടുത്തു . അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
ഇവര്‍ക്കു നേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയില്‍ തേന്‍ ശേഖരിക്കാന്‍ വനത്തില്‍ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന് മകന് സെബാസ്റ്റ്യന്‍ (20) ആണ് കൊല്ലപ്പെട്ടത്.
ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യന്‍ തല്‍ക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര് ഓടി മാറിയിരുന്നു. തേന്‍ എടുക്കാന്‍ ഉന്നതിക്ക് അരകിലോമീറ്റര്‍ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയില്‍ വനാതിര്‍ത്തിയില്‍ വച്ച് കാട്ടാനയ്ക്കു മുന്നില്‍ പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























