അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ടു മരണം... സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനംമന്ത്രി എ കെ ശശീന്ദ്രന്‍

അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ടു മരണത്തില്‍ റിപ്പോര്‍ട്ട് തേടി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്.
ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ വാഴച്ചാല്‍ സ്വദേശികള്‍ കൊല്ലപ്പെട്ടത്. അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് സൂചനകളുള്ളത്.
രാത്രിയില്‍ നാലു പേരാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പലഭാഗത്തേക്കായി ഓടുകയായിരുന്നു. രണ്ടുപേര്‍ പുഴ മുറിച്ചുകടന്ന് രക്ഷപെടുകയായിരുന്നു. മറ്റുള്ളവര്‍ക്കായി ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റാവാം മരണം സംഭവിച്ചതെന്നാണ് കരുതുന്നു.
" f
https://www.facebook.com/Malayalivartha