ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന് പങ്കെടുക്കും

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികശരീരം അദ്ദേഹം താമസിച്ചിരുന്ന 'കാസ സാന്റ മാര്‍ത്ത'യില്‍ നിന്നും തൊട്ടടുത്തുള്ള പ്രസിദ്ധമായ സെന്റ്. പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തിച്ചു. കത്തോലിക്ക സഭാ വിശ്വാസികളടക്കമുള്ളവര്‍ക്ക് ഇവിടെ അന്ത്യോപചാരം അര്‍പ്പിക്കാം.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം ഇവിടെയെത്തിച്ചത്. ശനിയാഴ്ച വരെ മൂന്ന് ദിവസത്തോളം ഇത്തരത്തില്‍ ദര്‍ശനം തുടരും. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങ് ആരംഭിക്കുക. മാര്‍പാപ്പ നിര്‍ദേശിച്ചതുപോലെ ലളിതമായ ചടങ്ങുകളായിരിക്കും നടക്കുക. സംസ്കാരം നടത്തുന്നതിന് പിന്നാലെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങും.
https://www.facebook.com/Malayalivartha

























