എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു

സി.പി.എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കം മുതിര്‍ന്ന നേതാക്കള്‍ , മന്ത്രിമാര്‍, ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നിലവിലെ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിന് എതിര്‍വശത്തു വാങ്ങിയ 31.95 സെന്റില്‍ 9 നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം നിര്‍മ്മിച്ചത്. രണ്ടു ഭൂഗര്‍ഭ നിലകള്‍ പാര്‍ക്കിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. 5380 സ്ക്വയര്‍മീറ്ററാണ് പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണം.
2022 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് 6.4 കോടി രൂപ മുടക്കി സ്ഥലം വാങ്ങിയത്. അതേസമയം പണി തീര്‍ത്ത് പുതിയ കെട്ടിടത്തിലേക്ക് പാര്‍ട്ടി ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി മാറാന്‍ ഇനിയും ദിവസങ്ങളെടുക്കും.
https://www.facebook.com/Malayalivartha

























