കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മൂന്നു ദിവസം മഴ തുടരും....ശക്തമായ ഇടിമിന്നലിനും സാധ്യത

കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മൂന്നു ദിവസം മഴ തുടരും. മലയോര മേഖലകളിലാണ് മഴസാദ്ധ്യത കൂടുതല്‍. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
അതേസമയം വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനിലയായിരിക്കും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിനാല്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രിവരെയും പാലക്കാട്, കണ്ണൂര്‍ 37ഡിഗ്രിവരെയും തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് 36 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കും.
പകല്‍ 11 മുതല്‍ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha

























