പി.എം.ഒ യിൽ നടക്കുന്നതെന്ത്? ഡൽഹി ഉറങ്ങുന്നില്ല... ഉറക്കം തിരിച്ചടിക്ക് ശേഷം മാത്രം...

പഹൽ ഗാമിലെ ഭീകരാക്രമണ വാർത്തയറിഞ്ഞ നിമിഷം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് ആശങ്കയും സങ്കടവും നിറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ടത് തന്റെ ഉറ്റവരാണെന്ന ദുഃഖത്തിലായിരുന്നു മോദി. ഓരോ നിമിഷവും അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ ബന്ധപ്പെട്ടു. സംഭവ സ്ഥലത്ത് ഉടനെത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. നിരപരാധികളെ കൊന്നവരെ കൊല്ലണമെന്ന് നിർദ്ദേശിച്ചു. ഒഴിവുവേളകളില്ലാതെ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി പ്രാർത്ഥനയിലൂടെ ആത്മീയ ശക്തി തിരികെ പിടിക്കാനും ശ്രമിക്കുന്നു.
കായികമായും അല്ലാതെയും പാകിസ്ഥാനെ തിരിച്ചടിക്കണമെന്ന തീരുമാനമാണ് മോദി സ്വീകരിച്ചിരിക്കുന്നത്.സിന്ധു നദീജല കരാർ റദ്ദാക്കി. അട്ടാരി അതിർത്തി അടച്ചു. പാക് പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി.
ഇന്ത്യ ആരാണെന്ന് കാണിച്ചുകൊടുക്കണമെന്ന കർശന നിർദ്ദേശമാണ് പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിക്ക് നൽകിയിരിക്കുന്നത്. ഇനി പാകിസ്ഥാനെതിരായ യുദ്ധം പ്രധാനമന്ത്രി നയിക്കും. ഊണിലും ഉറക്കത്തിലും ഇന്ത്യയുടെ തല താഴ്ത്തിയവരെ തിരിച്ചടിക്കണമെന്ന വാശിയാണ് പ്രധാനമന്ത്രി.
നാൽപ്പത്തിമൂന്നു വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലേക്ക് എത്തുന്നതിന്റെ ആവേശത്തിമിർപ്പിലായിരുന്നു ജിദ്ദയിലെ പ്രവാസികൾ. പ്രധാനമന്ത്രിയുമായി സംവദിക്കാൻ വലിയ പൊതുപരിപാടികൾ ഇല്ലെങ്കിലും തങ്ങൾ ജീവിക്കുന്ന ദേശത്ത് പ്രധാനമന്ത്രി രണ്ടു ദിവസം ചെലവിടുന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഗൾഫടക്കം ലോകത്തിലെ വിവിധ കോണുകളിൽനിന്നുള്ളവർ ഏറെ പ്രാധാന്യത്തോടെ നോക്കിയിരിക്കെയാണ് കശ്മീരിൽ ഭീകരാക്രണമുണ്ടായി എന്ന വാർത്ത പുറത്തുവന്നത്. ലോകത്താകമാനം പരന്ന സങ്കടത്തിന്റെ കാറ്റ് ജിദ്ദയിലുമുണ്ടായി. രണ്ടു ദിവസത്തെ സന്ദർശനം ഏതാനും മണിക്കൂറുകൾ മാത്രമാക്കി മോദി തിരിച്ചുപോയി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി നിരവധി കരാറുകൾ ഒപ്പിട്ട മോദി ജിദ്ദയിലെ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തില്ല. ഇന്ന് രാവിലെ ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയിലെ ഇന്ത്യൻ തൊഴിലാളികളെ സന്ദർശിക്കാനും പ്രധാനമന്ത്രിക്ക് പദ്ധതിയുണ്ടായിരുന്നു. ഇന്നത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്.
രാത്രി പതിനൊന്നുമണിയോടെ അദ്ദേഹം ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് സൗദിയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരമാണ് രാജ്യം ഒരുക്കിയത്. ആകാശത്തുനിന്നു തന്നെ സൗദി പോർവിമാനങ്ങളുടെ അകമ്പടിയോടെയാണ് മോദി ജിദ്ദയിൽ ഇറങ്ങിയത്. വിമാനതാവളത്തിൽ സ്വീകരിക്കാൻ നിരവധി പ്രമുഖരുമെത്തി.
ജിദ്ദ വിമാനതാവളത്തിൽനിന്ന് നേരെ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിക്ക് അവിടെയും ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. നൃത്തനൃത്യങ്ങളും പാട്ടുമായി മോദിയെ ജിദ്ദ വരവേറ്റു. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ അതിക്രൂരമായ ഭീകരാക്രമണത്തിന്റെ വാർത്ത പുറത്തുവന്നു. ഇതോടെ സന്തോഷം സങ്കടത്തിന് വഴിമാറി.
വൈകിട്ടാണ് മോദി ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ എത്തിയത്. മോദിയെ സ്വീകരിക്കാനായി കൊട്ടാരത്തിന് പുറത്തേക്ക് ഇറങ്ങി വന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അദ്ദേഹത്തെ ഏറെ നേരം ആശ്ലേഷിച്ചു. തുടർന്ന് ഇരുവരും കൊട്ടാരത്തിന്റെ അകത്തളത്തിലേക്ക് നടന്നുപോയി. ഭീകരവാദത്തിന് എതിരായ പോരാട്ടം ഒന്നിച്ചു നയിക്കാമെന്നും ഇന്ത്യയുടെ സങ്കടത്തിൽ പങ്കു ചേരുന്നതായും കിരീടാവകാശി പറഞ്ഞു.
ജിദ്ദയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോൾ മോദിയുടെ മനസ് ഇന്ത്യയിലായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന്‍റെ നടുക്കത്തിൽ രാജ്യം നിൽക്കെ, ഭീകരൻ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനെന്ന വിവരങ്ങൾ പുറത്തുവന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം അഴിച്ചുവിടുന്ന ലഷ്ക്കറെ തൊയ്ബയുടെ കുബുദ്ധിയാണ് പഹല്‍ഗാമിനെ ചോരക്കളമാക്കിയത്. ആഗോള ഭീകരനും ലഷ്ക്കര്‍ സഹ സ്ഥാപകനുമായ ഹഫീസ് സെയ്ദിന്‍റെ വലംകൈയാണ് ലഷ്ക്കര്‍ ഉപമേധാവി സൈഫുളള ഖാലിദ് എന്ന കസൂരി. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. പ്രാദേശിക ഭീകര സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണ പദ്ധതി നടപ്പാക്കിയത്.
പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്. ജിഹാദി പ്രസംഗങ്ങളിലൂടെ യുവാക്കളെ ഭീകര സംഘടനകളിലേക്കും സൈന്യത്തിലേക്കും റിക്രൂട്ട് ചെയ്യുന്ന കസൂരി, പാക് സൈന്യത്തില്‍ വലിയ ബന്ധങ്ങളുള്ള കൊടുംഭീകരനാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖൈബര്‍ പഖ്‌തൂൺഖ്വയിൽ നടത്തിയ പ്രസംഗത്തിനിടെ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ കശ്‌മീർ പിടിച്ചടക്കാന്‍ ശ്രമിക്കുമെന്ന് കസൂരി പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളില്‍ കശ്മീരില്‍ ആക്രമണം ശക്തമാക്കുമെന്നും അയാൾ അവകാശപ്പെട്ടിരുന്നു.
മുംബൈയിൽ 2008ലെ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ജമാ അത്ത് ഉദ് ദാവ എന്ന ഭീകരസംഘടനയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ റെസിസ്റ്റന്‍സ് ഫ്രണ്ട് ലഷ്ക്കറെ തൊയിബയുടെ കശ്മീരിലെ പ്രാദേശിക കൂട്ടാളിയെന്നാണ് പുറത്തുവരുന്ന വിവരം. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ 2019ല്‍ സജീവമായ സംഘടനയാണിത്. ഇതിനെ നയിക്കുന്നത് ഷെയ്ഖ് സജാദ് ഖുള്‍ എന്ന ഭീകരനാണ്. വിനോദസഞ്ചാരികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ് ഈ ഭീകര സംഘടന ചെയ്യുന്നത്.
തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗന്ധേര്‍ബാളില്‍ തുരങ്കപാത നിര്‍മാണത്തിലേര്‍പ്പെട്ട ആറ് ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയത് ടിആര്‍എഫ് ആയിരുന്നു. കശ്‌മീർ ഓപറേഷന് തക്കം പാര്‍ത്തിരുന്ന കസൂരി അടക്കമുള്ള ഭീകരര്‍ക്ക് ഏറ്റവും ഒടുവില്‍ പ്രചോദനമായത് പാക് കരസേന മേധാവി ജനറല്‍ അസീം മുനീറിന്‍റെ പ്രകോപന പ്രസംഗമായിരുന്നു. കശ്മീരിനെ പാക്കിസ്ഥാന്‍റെ ജീവനാഡിയെന്ന് വിശേഷിപ്പിച്ച അസിം മുനീര്‍ താഴ്‌വരയില്‍ വെടിയൊച്ച നിലയ്ക്കില്ലെന്ന് റാവല്‍പിണ്ടിയിൽ ഏപ്രില്‍ 18ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം തയ്യാറെടുക്കുന്നു.. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു.
സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹൽഗാമിലെ ബൈസരന്‍ താഴ് വര. മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നിൽ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്നലെ പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.
ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസഥാനില്‍ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. 2017ല്‍ പാകിസ്ഥാനിലേക്ക് പോയി ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമായവരാണെന്നാണ് വിവരം.
ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ് വരയിൽ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ദില്ലിയില്‍ തിരിച്ചെത്തി. . ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തല്‍ തുടര്‍നീക്കം സര്‍ക്കാര്‍ തീരുമാനിച്ചു . സര്‍വകക്ഷിയോഗം വേണമെന്ന പ്രതിപക്ഷ ആവശ്യം തത്കാലം അംഗീകരിച്ചേക്കില്ല.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര- സൈനിക നടപടികള്‍ ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍.
മാത്രമല്ല, ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്താനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്താനില്‍നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.
പാകിസ്താനുമായുള്ള സഹകരണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വാഗ, ഹുസൈന്‍വാല, ആര്‍.എസ് പുര അതിര്‍ത്തികളിൽ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ ഒഴിവാക്കും. മാത്രമല്ല, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍നിന്ന് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്. പാകിസ്താനിലെ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന നദീജലം പങ്കിടല്‍ കരാര്‍ അവസാനിപ്പിക്കണമെന്ന ആവശ്യം മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ ഇന്ത്യ യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് വിശദീകരിക്കും, ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറും. പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് നയതന്ത്രതലത്തില്‍ കൂടുതല്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കുമെന്ന സൂചനകളിൽ പാകിസ്താന്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്തി അവര്‍ക്കെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും സൈനിക നടപടി പ്രതീക്ഷിക്കാമെന്നുള്ള സൂചനകള്‍ പ്രതിരോധ വൃത്തങ്ങളില്‍നിന്ന് വരുന്നുണ്ട്. ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനം പാകിസ്താന്‍ കേന്ദ്രീകരിച്ചാണ്. ഇവരെ സഹായിക്കുന്നത് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബ ആണ്. ഇവരെ ഇന്ത്യ ലക്ഷ്യമിട്ടേക്കുമെന്നാണ് വിവരങ്ങള്‍. അടുത്ത നടപടി എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗം നടന്നു.
പാകിസ്താനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ബംഗാൾ താരം ശ്രീവത്സ് ഗോസ്വാമി. ഇന്ത്യ ഒരിക്കലും പാകിസ്താനെതിരേ ക്രിക്കറ്റ് കളിക്കരുതെന്ന് അദ്ദേഹം പറയുന്നു.
'ഇതുകൊണ്ടാണ് പാകിസ്താനെതിരേ ഒരിക്കലും ക്രിക്കറ്റ് കളിക്കരുതെന്ന് ഞാന്‍ പറയുന്നത്. ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ബിസിസിഐയും കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കാതിരുന്നപ്പോള്‍ കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നാണ് ചിലര്‍ പറഞ്ഞത്. നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലുന്നതാണ് അവരുടെ ദേശീയവിനോദമെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ നമ്മള്‍ പ്രതികരിക്കേണ്ടതുണ്ട്. അല്ലാതെ ബാറ്റും ബോളും കൊണ്ടല്ല.' - ശ്രീവത്സ് ഗോസ്വാമി എക്‌സില്‍ കുറിച്ചു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ നിര്‍ബന്ധിക്കില്ലെന്നാണ് ഐ.സി.സിയും നിലപാടെടുത്തിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം ദുബായിലാണ് കളിച്ചത്.
ഒരു സമൂഹത്തെ ഒരുമിച്ച് നിർത്തി പാകിസ്ഥാനെ തുരത്താനാണ് പ്രധാനമന്ത്രിയുടെ പദ്ധതി. അതിനായി ഏത് വമ്പന്റെയും സഹായം തേടാൻ മോദി തീരുമാനിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ അതിന്റെ അലയൊലികൾ നമുക്ക് കേൾക്കാം. രാജ്യവും മോദിയും ഉറങ്ങുന്നില്ല. ഉറക്കം ഇനി തിരിച്ചടിക്ക് ശേഷം മാത്രം.
https://www.facebook.com/Malayalivartha

























