മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍... അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജ്യേഷ്ഠന് അറസ്റ്റില്‍

വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം.... തൃശ്ശൂര്‍ ആനന്ദപുരം ഷാപ്പില് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജ്യേഷ്ഠന് അറസ്റ്റിലായി. ആനന്ദപുരം സ്വദേശി വിഷ്ണു (32) ആണ് പിടിയിലായത്.
യദുകൃഷ്ണന് ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി സുമേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്, ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്.
അനിയനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഏഴരയോടെ ആനന്ദപുരം ഷാപ്പിലിരുന്ന് ഇരുവരും മദ്യപിച്ചു കൊണ്ടിരുന്നപ്പോഴാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം കൊലപാതകത്തിലേക്ക് കലാശിച്ചു.
"
https://www.facebook.com/Malayalivartha

























