ഫ്രണ്ട്‌സ് ആപ്പ് വഴി പരിചയം... വിവാഹ വാഗ്ദാനം നല്‍കി പോലീസുകാരന്‍ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്, റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസ് കൂടുതല്‍ സമയം തേടി, തമ്പാനൂര്‍ പോലീസ് റിപ്പോര്‍ട്ട് 6 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

വിവാഹിതനെന്ന സത്യം മറച്ച് വച്ച് ഫ്രണ്ട്‌സ് ആപ്പ് വഴി പരിചയപ്പെട്ട കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ച് സ്വര്‍ണം അടക്കം തട്ടിയെടുത്ത് ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ തമ്പാനൂര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടി. അപേക്ഷ അനുവദിച്ച ജില്ലാ കോടതി റിപ്പോര്‍ട്ട് മെയ് 6 ന് ഹാജരാക്കാന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറയുടേതാണുത്തരവ്. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെയ് 6 നാണ് റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്. ഏപ്രില്‍ 27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പ്രതി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.
2024 നവംബര്‍ 20 ന് കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് അവധിയെടുത്ത് മുങ്ങി ഒളിവില്‍ പോയ പ്രതിയെ 7 മാസത്തിനു ശേഷം 2025 ഏപ്രില്‍ 27 നാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്.
ഹൈക്കോടതിയും സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. വിജയ് തൃശൂര്‍ എ ആര്‍ ക്യാംപില്‍ ആയിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെട്ടത്.
ബലാത്സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി തമ്പാനൂരിലെ ഹോട്ടലില്‍ എത്തിച്ച് ഒരു മാസത്തോളം താമസിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha