പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം രാജ്യത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളും കാണിക്കാന്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ പൊതുസമാധാനം തകര്‍ക്കുകയോ ചെയ്യുന്ന വിഷയങ്ങളും പ്രദര്‍ശിപ്പിക്കരുത്. പണം നല്‍കിയോ അല്ലാതെയോ കാണാവുന്ന സിനിമകള്‍, വെബ് സീരീസുകള്‍, പാട്ടുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്ന ഒ.ടി.ടി കമ്പനികള്‍ അവ ഉടന്‍ നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പാകിസ്ഥാന്‍ നടത്തുന്ന ഭീകരനീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അവര്‍ പല കണ്ടന്റുകളും ഉണ്ടാക്കുന്നു. പഹല്‍ഗാം സംഭവത്തിലും പാകിസ്ഥാന്‍ പല ഉള്ളടക്കങ്ങളും നല്‍കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പരമാധികാരം. അഖണ്ഡത എന്നിവ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഇത്തരം ഉള്ളടക്കങ്ങള്‍ നല്‍കരുത് എന്ന് നിര്‍ദ്ദേശിക്കുന്നതെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടം ഉണ്ടെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ഒമ്പതെണ്ണം മാത്രമാണ് ആക്രമിച്ചത്. പാകിസ്ഥാന്‍സൈനിക കേന്ദ്രങ്ങള്‍ അടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
https://www.facebook.com/Malayalivartha