ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായി ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ്...

പാകിസ്ഥാനുള്ള തിരിച്ചടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായി ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
ശ്രീനഗറിലെത്തിയ അദ്ദേഹം സൈനികരെ കാണുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം ഇന്ത്യന്‍ സൈന്യം പഠിപ്പിച്ച പാഠം ഭീകരര്‍ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും ശക്തമായ ഭീകരവിരുദ്ധ നീക്കമാണ്.ഭീകരത ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം പിഴച്ചില്ലെന്നും സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കാശ്മീരിലെത്തിയ അദ്ദേഹം കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.
ചിനാര്‍ കോര്‍പ്‌സില്‍ സൈനികരോട് സംസാരിച്ചു. പാക് ഷെല്ലാക്രമണം രൂക്ഷമായിരുന്ന അതിര്‍ത്തി ഗ്രാമങ്ങളിലും എത്തി. കര, വ്യോമസേന മേധാവിമാരും അതിര്‍ത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലെത്തി സൈനികരെ കാണുകയും ചെയ്തു.
https://www.facebook.com/Malayalivartha