ജിജോ ജെയിംസിന്റെ മകന് ഐവിന് ജിജോയുടെ സംസ്കാരം ഇന്ന്....

ജിജോ ജെയിംസിന്റെ മകന് ഐവിന് ജിജോ (24) യുടെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന് പള്ളിയിലാണ് സംസ്കാരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഐവിന്റെ മൃതദേഹം തുറവൂരിലെ വീട്ടിലെത്തിച്ചത്.
തലയ്ക്കേറ്റ പരിക്കുമൂലമാണ് ഐവിന് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിമാനത്താവളത്തിലെ സി ഐ എസ് എഫ് എസ് ഐ ഉത്തര്‍പ്രദേശ് സ്വദേശി വിനയകുമാര്‍ ദാസും കോണ്‍സ്റ്റബിള്‍ ബിഹാര്‍ സ്വദേശി മോഹനുമാണ് പ്രതികള്‍.
കൊലപാതകക്കുറ്റമുള്പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ മോഹന്‍കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നാട്ടുകാരുടെ കൈയേറ്റത്തില്‍ പരിക്കേറ്റ വിനയകുമാറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.ബുധനാഴ്ച രാത്രി പത്തിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്തോടായിരുന്നു സംഭവം നടന്നത്.
പ്രതികള്‍ മദ്യലഹരിയിലായിരുന്നു. സി ഐ എസ് എഫുകാരുടെ കാറിനെ യുവാവ് മറികടക്കുന്നതിനിടെ കാറുകള്‍ ഉരസി. അസഭ്യം പറഞ്ഞശേഷം വിനയകുമാര്‍ ദാസ് കാര്‍ റിവേഴ്സ് എടുത്ത് തിരിച്ചുപോകാന്‍ ശ്രമിക്കവേ ഐവിന് മുന്നില്‍ കയറി നിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസിനെ വിളിക്കുമെന്നും പൊലീസ് വന്നിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു. ഇതിനിടെയാണ് കാര്‍ വേഗതയില്‍ മുന്നോട്ടെടുത്ത് ഐവിനെ ഇടിച്ചതും മുന്നോട്ടു പാഞ്ഞതും.
https://www.facebook.com/Malayalivartha
























