കൊട്ടിയം തഴുത്തലയില്‍ അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി

കൊട്ടിയം തഴുത്തലയില്‍ കണ്ടെത്തി. പി കെ ജംഗ്ഷനിലെ എസ് ആര് മന്‍സിലിലെ നസിയത്തും (52) മകന് ഷാനുമാണ് (31) മരിച്ചത്. നസിയത്തിന്റെ കഴുത്തില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് ഷാനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.
കൊട്ടിയം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുളള നടപടികള്‍ നടത്തിവരികയാണ്. കുടുംബപ്രശ്നങ്ങള്‍ നിലിനിന്നിരുന്നോയെന്ന കാര്യത്തില്‍ പൊലീസ് ബന്ധുക്കളില്‍ നിന്ന് വിവരം ശേഖരിച്ചു വരുന്നു. ഇന്ന് പുലര്‍ച്ചെ നസിയത്തിനെ കണ്ടിരുന്നതായും സമീപവാസികള്‍ പൊലീസിനെ അറിയിച്ചു.
https://www.facebook.com/Malayalivartha
























