മില്‍മ തിരുവനന്തപുരം മേഖലയില്‍ പണിമുടക്കുന്നത് ഐഎന്‍ടിയുസിയും സിഐടിയും സംയുക്തമായി

മില്‍മ തിരുവനന്തപുരം മേഖലയില്‍ ഇന്ന് മുതല്‍ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎന്‍ടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാല്‍ വിതരണം തടസപ്പെടുമോയെന്ന് ആശങ്കയുണ്ട്.
രാവിലെ ആറു മണി മുതല്‍ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. 58 വയസ്സ് പൂര്‍ത്തിയായി സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍ പി മുരളിക്ക് വീണ്ടും മില്‍മ എംഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാല്‍ വണ്ടികള്‍ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി വിതരണം ചെയ്ത പാല്‍ കടകളില്‍ ലഭ്യമാകും
https://www.facebook.com/Malayalivartha