കോഴിക്കോട് താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറു സഹപാഠികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും

ഷഹബാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറു സഹപാഠികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വെള്ളിയാഴ്ച വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ ഇന്നലെ പ്രതിഭാഗം വാദം ഉന്നയിച്ചു.
വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പ്രതികള്‍ 80 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിക്കുകയും ചെയ്തു. ഇവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന് ഫോണ്‍ കോളും ഊമക്കത്തും വന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ജുവനൈല്‍ കോടതിയും സെഷന്‍സ് കോടതിയും ജാമ്യം നിഷേധിച്ചത്.
ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഈ ഭീഷണികളില്‍ കഴമ്പില്ലെന്ന് വ്യക്തമായെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. തടഞ്ഞുവച്ചിരുന്ന എസ്.എസ്.എല്‍.സി ഫലം പുറത്തുവിട്ടപ്പോള്‍ കുറ്റാരോപിതരില്‍ രണ്ട് പേര്‍ക്ക് ഫുള്‍ എ പ്ലസ് ഉണ്ട്. മറ്റുള്ളവര്‍ക്കും നല്ല മാര്‍ക്കുണ്ട്. ഹയര്‍സെക്കന്‍ഡറി അലോട്ട്‌മെന്റ് 24ന് വരാനിരിക്കുകയാണ്. ഇവരുടെ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3ന് പ്രോസിക്യൂഷന്റെ വാദം നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha