പ്രകടന പത്രികയിലെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ സമാപനച്ചടങ്ങില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

പ്രകടന പത്രികയിലെ കുറച്ചുകാര്യങ്ങള്‍ മാത്രമാണ് ഇനി നടപ്പാക്കാന്‍ ബാക്കിയുള്ളത്... പ്രകടന പത്രികയിലെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ സമാപനച്ചടങ്ങില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വര്‍ഷത്തിനുള്ളില്‍ അവ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍ഗണന നല്‍കും. പാര്‍ലമെന്ററി ജനാധിപത്യം രാജ്യത്തും ലോകത്തിന്റെ പലയിടങ്ങളിലുമുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ എത്രകണ്ട് നടപ്പാക്കിയെന്ന് ജനങ്ങളെ ഓരോ വര്‍ഷവും അറിയിക്കുന്ന രീതി ഇവിടെയല്ലാതെ മറ്റെവിടെയുമുണ്ടാകില്ല.
പ്രകടനപത്രികയില്‍ ഉള്ളത് മാത്രമല്ല, പുതിയ പ്രശ്‌നങ്ങളും ഏറ്റെടുക്കേണ്ടി വന്നു. ജനങ്ങള്‍ക്ക് ഭരണത്തിന്റെ സ്വാദ് ശരിക്കും അനുഭവപ്പെടണമെങ്കില്‍ തീരുമാനങ്ങള്‍ വേഗത്തിലാകണം. കാലതാമസം വരരുത്. കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ചയാണ് നേടാനായത്.
"
https://www.facebook.com/Malayalivartha