തിരക്കുള്ള റോഡില്‍ ഇരുമ്പ് മേല്‍ക്കൂര കാറ്റിലും മഴയിലും തകര്‍ന്ന് വീണു

തൃശ്ശൂരിലെ എംഒ റോഡില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയിലെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണ് ഗതാഗത തടസം. ഇരുമ്പ് മേല്‍ക്കൂര ഉറപ്പിച്ചിരുന്ന സിമന്റ് കട്ടകളടക്കമാണ് താഴേക്ക് വീണത്. ജനത്തിരക്കുള്ള സമയമായിരുന്നെങ്കിലും ആരും അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി മേല്‍ക്കൂക മുറിച്ച്‌നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചു.
ശക്തമായ കാറ്റിലും മഴയിലുമാണ് മേല്‍ക്കൂര പറന്ന് താഴെവീണത്. മുനിസിപ്പല്‍ ഓഫീസിന് മുന്നിലൂടെ ശക്തന്‍ സ്റ്റാന്റിലേക്ക് പോകുന്ന വഴിയിലാണ് അപകടം. നിരവധി വാഹനങ്ങളാണ് എപ്പോഴും ഇതുവഴി കടന്നുവരാറ്. മേല്‍ക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ടത്ര ഗൗനിച്ചിരുന്നില്ല എന്ന് പരാതിയുണ്ട്.
https://www.facebook.com/Malayalivartha