ഇനി ലക്ഷ്യം സാമ്പത്തികമായി തകര്‍ക്കുക

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനെ സാമ്പത്തികമായി കൂടുതല്‍ മുട്ടുകുത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂണില്‍ പാകിസ്ഥാന് ലോകബാങ്കില്‍ നിന്ന് ലഭിക്കുമെന്ന് കരുതുന്ന 20 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ പാക്കേജ് തടയുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. പാക്കേജ് തടയണമെന്ന് ഇന്ത്യ ലോകബാങ്കിനോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇതിനൊപ്പം തീവ്രവാദ ധനകാര്യ നിരീക്ഷണത്തിലെ അന്താരാഷ്ട്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിനെയും (എഫ്എടിഎഫ്) സമീപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുണ്ട്. പാകിസ്ഥാനെ വീണ്ടും ഭീകരര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഇന്ത്യ ശമിച്ചേക്കും. അങ്ങനെവന്നാല്‍ പാകിസ്ഥാനിലേക്കുള്ള വിദേശ നിക്ഷേപങ്ങളിലും മൂലധന ഒഴുക്കിലും കാര്യമായ കുറവുണ്ടാവും. ഇപ്പോള്‍ത്തന്നെ പാപ്പരാകുന്നതിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന പാകിസ്ഥാന് ഇത് കടുത്ത തിരിച്ചടിയാകും.
2018 ജൂണില്‍ പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭരണകര്‍ത്താക്കളുടെ ഉറപ്പില്‍ 2022 ഒക്ടോബറിലാണ് പാകിസ്ഥാനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരെ ജയിലില്‍ അടയ്ക്കുകയും അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്‌തെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
ആദ്യതവണ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ ദൂഷ്യവശങ്ങള്‍ പാകിസ്ഥാന്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്യാവശ്യകാര്യങ്ങള്‍ക്കുളള പണംപോലും ഇല്ലാത്ത അവസ്ഥയിലാണ് രാജ്യം. നേരത്തേ വേണ്ട സഹായങ്ങള്‍ ചെയ്തിരുന്ന അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാനോട് തീരെ താല്‍പ്പര്യമില്ലാത്ത അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha