റോഡുകള്‍ തകര്‍ന്നു വീണതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ലെന്ന് രമേശ് ചെന്നിത്തല

തകര്‍ന്നു വീണ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു രൂപയുടെ പരസ്യങ്ങളാണ് എല്ലാമാസവും നല്‍കുന്നതെന്നും റോഡുകള്‍ തകര്‍ന്നു വീണതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും പൊരുമരാമത്ത് മന്ത്രിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവുമുണ്ടായിരുന്നില്ല എന്നാണ് ഇതിന്റെ അര്‍ഥം. കേരളത്തില്‍ മഴ തുടങ്ങിയിട്ടേയുള്ളൂ. ആദ്യത്തെ മഴയ്ക്കു തന്നെ ഇതാണ് അവസ്ഥയെങ്കില്‍ മഴ കനക്കുമ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പുതിയദേശീയ പാത തന്നെ ഉണ്ടാകുമോ എന്നു സംശയമാണ്. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ട് കിഫ്ബി വഴിയാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നത്.
കേരളത്തിലെ എല്ലാ വികസനങ്ങള്‍ക്കും എതിരു നിന്ന പാരമ്പര്യമാണ് സിപിഎമ്മിന്റേത്. ദേശീയപാത കേരളത്തിലെ ജനങ്ങളുടെ സ്വപ്നമാണ്. അത് ഒറ്റ മഴയത്ത് തകര്‍ന്നു വീഴുന്ന വെറും നോക്കുകുത്തി ആക്കരുത്. രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ വിദഗ്ധ സംഘത്തിനു മുന്നില്‍ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി നേരിട്ട് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha