തിങ്കളാഴ്ച മുതല്‍ കേരളത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ച് പൂട്ടും

കേരളത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിരമായി അടച്ച് പൂട്ടാന്‍ തീരുമാനം. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇവിടെ ഒരു പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തില്ല.
പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ചിറക്കല്‍, വെള്ളറക്കാട് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച മുതല്‍ ഒരു ട്രെയിനും നിര്‍ത്താതെ വരുന്നതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം സ്വാഭാവികമായും നിലയ്ക്കും. എന്നാല്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കാനാണ് തീരുമാനം.
കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ മെയിന്‍ സ്റ്റേഷന് തൊട്ടടുത്താണ് ചിറക്കല്‍ സ്റ്റേഷന്‍. നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്ന സ്റ്റേഷനുകളാണ് ചിറക്കലും , വെള്ളറക്കാടും. എന്നാല്‍ റെയില്‍വേയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഈ സ്റ്റേഷനെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് തൊട്ടടുത്ത മറ്റേതെങ്കിലും സ്റ്റേഷനെ ആശ്രയിക്കേണ്ടി വരും. പ്രവര്‍ത്തനത്തില്‍ ലാഭമില്ലാത്തതിനാലാണ് സ്റ്റേഷനുകള്‍ പൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം.
https://www.facebook.com/Malayalivartha