Widgets Magazine
25
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാന്റെ മൊഴിയെടുക്കാൻ ഡോക്ടറുടെ സഹായം തേടി പോലീസ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുന്ന അഫാന് ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർ...


ഗുരുതരാവസ്ഥയിലായിരുന്ന അച്ഛൻ മരിച്ചു: മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ അറസ്റ്റിലായ കൊച്ചച്ചന് രണ്ടുമണിക്കൂർ സമയമനുവദിച്ചു...


ആ കുരുന്നിനെ ഒന്നര വർഷത്തോളം കൊച്ചച്ചൻ പീഡിപ്പിച്ചത് മയങ്ങാൻ മരുന്ന് കൊടുത്തോ..?


ജപ്പാനിലെ ‘പുതിയ ബാബ വാംഗ’ .. ജപ്പാനും ഫിലിപ്പീന്‍സും ഇടയിലുള്ള കടലില്‍ ഭീമന്‍ ഭൂചലനം.. ഭൂകമ്പത്തെക്കാള്‍ മൂന്നു മടങ്ങ് ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുമെന്ന് തത്സുക്കി മുന്നറിയിപ്പ്..

വെടിയുണ്ടയും വെടിക്കോപ്പും തരുന്ന തുര്‍ക്കിയോട് പോയി വെള്ളം ചോദിക്ക് ; പാക്കിന്റെ നെഞ്ചത്ത് പൊട്ടിച്ച് ഇന്ത്യ

25 MAY 2025 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനിലെ ‘പുതിയ ബാബ വാംഗ’ .. ജപ്പാനും ഫിലിപ്പീന്‍സും ഇടയിലുള്ള കടലില്‍ ഭീമന്‍ ഭൂചലനം.. ഭൂകമ്പത്തെക്കാള്‍ മൂന്നു മടങ്ങ് ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുമെന്ന് തത്സുക്കി മുന്നറിയിപ്പ്..

ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്...

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ ലോകം സാക്ഷ്യം വഹിക്കും; പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു

ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്.. ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവ്..

വെള്ളം പോയി തുര്‍ക്കിയോട് ചോദിക്ക്. അണ്ണാക്കില്‍ തള്ളാന്‍ വെടിയുണ്ടയും മിസൈലും ഡ്രോണും തരുന്നവന്മാര്‍ വെള്ളവും തരട്ടെ. പോയി തുര്‍ക്കിയോട് ഇരക്കെന്ന് പാകിസ്ഥാന് ഇന്ത്യയുടെ കിടിലന്‍ മറുപടി. തുര്‍ക്കി ഡ്രോണും കൊണ്ട് ഇന്ത്യയില്‍ തീക്കളിക്ക് നിന്നപ്പോള്‍ പാകിസ്ഥാന്‍ ഓര്‍ത്തില്ല കൊരവള്ളിക്ക് ഇന്ത്യയൊന്ന് ആഞ്ഞുപടിച്ചാല്‍ വെള്ളം കിട്ടാതെ ചാകുമെന്ന്. പാക്കിന് പൂര്‍ണ പിന്തുണയുമായ് ഒപ്പമുണ്ടെന്നല്ലെ എര്‍ദൊഗാന്റെ വാഗ്ദാനം എങ്കില്‍ തുര്‍ക്കിയിലൂടെ കുറച്ച് വെള്ളം വഴിവെട്ടി വിടാന്‍ ഉറ്റചങ്ങാതിയോട് ചോദിക്കെന്ന് ഷഹബാസ് ഷരീഫിനും അസിം മുനീറിനും ഇന്ത്യ മറുപടി കൊടുക്കുമ്പോള്‍ സിന്ധുവില്‍ ചര്‍ച്ചയില്ലെന്ന് തന്നെ ഒടുക്കത്തെ താക്കീത്. സിന്ധുവിലെ വെള്ളം കിട്ടാതെ ഭ്രാന്തിളകി പാകിസ്ഥാന്‍. നിരന്തരം ഇന്ത്യയിലേക്ക് ഫോണ്‍കോളുകള്‍. ഒരലിവും കാണിക്കാതെ ഇന്ത്യ കട്ടായം കടുപ്പിക്കുന്നതോടെ ഭീഷണിയുടെ സ്വരവും ഇടയ്ക്കിടെ കാലുപിടുത്തവുമായി നിലതെറ്റി പാക് ഭരണകൂടം.

ഇന്നലെവരെ വെള്ളം തരണേ കരാര്‍ മരവിപ്പിച്ച നടപടി പുനസ്ഥാപിക്കണേയെന്ന കരച്ചില്‍. ഇപ്പോള്‍ ഭീഷണി തുടങ്ങിയിട്ടുണ്ട്. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവിന്റെ ഭീഷണി. ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി. നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് സെയ്ദ് ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഹാഫിസ് സെയ്ദിന്റെ അതേ ഭാഷയിലുള്ള ഭീഷണിയാണിപ്പോള്‍ വീണ്ടും ഉയര്‍ന്നു വരുന്നതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. പാക് അധീന കശ്മീരില്‍ നിന്നും ഒഴിഞ്ഞ ശേഷമേ പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂ എന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ മറുപടി കൊടുത്തു. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത് പാകിസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയാണ്. പാകിസ്ഥാനില്‍ വരള്‍ച്ച തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നത്. സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്‌സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കേണല്‍ വിനായക് ഭട്ടാണ് എക്‌സില് പങ്കുവച്ചത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക.

ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ എല്ലാ പിന്തുണയുമായ് ഒപ്പമുണ്ടെന്നാണ് തുര്‍ക്കി പാകിസ്ഥാന് ഉറപ്പ് കൊടുത്തിരിക്കുന്നത്. എര്‍ദൊഗാന്റെ മോഹവലയത്തില്‍ വീണ പാകിസ്ഥാന്‍ സ്വയം കുഴിതോണ്ടുകയാണ്. കാരണം പാകിസ്ഥാനില്‍ പല മേഖലയിലും കണ്ണുവെച്ചിട്ടാണ് എര്‍ദൊഗാന്‍ ഈ കളിക്ക് ഇറങ്ങിയിരിക്കുന്നത്. ചൈനയെപ്പോലെ എര്‍ദോഗനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണുവെച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ബഹിരാകാശത്ത് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതിനായി ഒരു ബഹിരാകാശ പോര്‍ട്ട് നിര്‍മ്മിക്കാനുള്ള സ്ഥലം അദ്ദേഹം അന്വേഷിക്കുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ഹോണ്‍ ഓഫ് ആഫ്രിക്ക'യില്‍ സൊമാലിയയുമായി ഒരു ബഹിരാകാശ തുറമുഖം നിര്‍മ്മിക്കുന്നതിനായി തുര്‍ക്കി ചര്‍ച്ച നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിലൂടെ, 'ഹോണ്‍ ഓഫ് ആഫ്രിക്ക'യില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കാനും സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ് നിര്‍മ്മിക്കാനും തുര്‍ക്കി ശ്രമിക്കുന്നു. ഇതിലൂടെ, സൊമാലിയയിലെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്താനാണ് തുര്‍ക്കി ആഗ്രഹിക്കുന്നത്. തുര്‍ക്കിയുടെ ഈ പദ്ധതി ഇന്ത്യയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പാക്കിസ്ഥാനെ സഹായിക്കാന്‍ തുര്‍ക്കി നിലകൊണ്ട രീതി ഭാവിയില്‍ പുതിയ അപകടങ്ങളിലേക്കുള്ള വാതില്‍ കൂടിയാണ് തുറക്കുന്നത്. ഭാവിയില്‍ പാക്കിസ്ഥാന് സ്‌പേസ് ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ തുര്‍ക്കിയുമായി ചേരാന്‍ കഴിയുമെന്നും ഇത് ഇന്ത്യയ്ക്ക് നേരിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട്. ഈ പദ്ധതിയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നു.

വാസ്തവത്തില്‍, നിരവധി ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളാല്‍ തുര്‍ക്കി വലയം ചെയ്യപ്പെട്ടിരിക്കുന്നു. മെഡിറ്ററേനിയന്‍ കടലിനും കരിങ്കടലിനും സമീപം പരീക്ഷണങ്ങള്‍ നടത്തുന്നത് അവര്‍ക്ക് വളരെ അപകടസാധ്യത നിറഞ്ഞ നീക്കമാണ്. അതിര്‍ത്തിക്കുള്ളില്‍ നിന്ന് മിസൈലുകള്‍ പരീക്ഷിക്കുന്നതും ആന്തരികവും ബാഹ്യവുമായ സുരക്ഷ നിരന്തരം നിരീക്ഷിക്കുന്നതും തുര്‍ക്കിക്ക് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍, ഭൂമിശാസ്ത്രപരമായി അതിന് അനുയോജ്യമായതും തന്ത്രപരമായി പ്രയോജനകരവുമായ ഒരു സ്ഥലവുമാണ് തുര്‍ക്കി തിരയുന്നത്. എര്‍ദോഗന്റെ ഈ മാനദണ്ഡത്തിന് സൊമാലിയ അനുയോജ്യമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സൊമാലിയ, ഇന്ത്യന്‍ മഹാസമുദ്രത്തിനടുത്തുള്ള സൊമാലിയയുടെ തീരപ്രദേശം, ഭൂമധ്യരേഖയോടുള്ള സാമീപ്യം എന്നിവ ഒരു ബഹിരാകാശ തുറമുഖം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. ഇവിടെ നിന്നുള്ള ഭൂമധ്യരേഖാ വിക്ഷേപണ സ്ഥലങ്ങള്‍ ഭൂമിയുടെ ഭ്രമണ വേഗതയില്‍ നിന്ന് പ്രയോജനം നേടുന്നു. ഇത് റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് സ്വാഭാവിക നേട്ടമാണ്. ഇവിടെ നിന്ന് വിക്ഷേപിക്കുമ്പോള്‍ മിസൈലുകള്‍ക്ക് കുറഞ്ഞ ഇന്ധനം മാത്രമേ ആവശ്യമുള്ളൂ, മാത്രമല്ല തുര്‍ക്കിക് ഇത് ഒരു സുരക്ഷിതമായ ഇടം കൂടിയാണ് നല്‍കുന്നത്.

തുര്‍ക്കിയുടെ എല്ലാ നീക്കത്തിനും പാക്കിന്റെ പിന്തുണ ആവശ്യമാണ്. അതിനാണ് ഇന്ത്യയ്‌ക്കെതിരായ പാക് നീക്കത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി നില്‍ക്കുന്നത്. എന്നാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ പാക്കിനെ സഹായിക്കാന്‍ ഒരു വഴിയും തുര്‍ക്കിക്ക് ഇല്ല. കാരണം അത് ഇന്ത്യയുടെ കോര്‍ട്ടിലാണ്. പാകിസ്ഥാന്റെ സിരകളിലൂടെ ഒഴുകുന്ന രക്തമാണ് സിന്ധു. ഇന്ത്യ അതിന്റെ വേരറുത്താല്‍ പിടഞ്ഞില്ലാതാകും പാകിസ്ഥാന്‍. സിന്ധു നദീതടം പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിക്കുന്നുണ്ട്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകിസ്ഥാന് മേല്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നത് സിന്ധു കരാറാണ്. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യതയെ പൂര്‍ണമായും ബാധിക്കും. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്. പാകിസ്ഥാനിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. ജലലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും. സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് ജലസേചനം, അനിയന്ത്രിതമായ ജലവൈദ്യുത ഉല്‍പ്പാദനം, കുടിവെള്ള വിതരണം, നാവിഗേഷന്‍ എന്നിവയ്ക്കായി ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം ഉപയോഗിക്കാമെന്നും കരാര്‍ വ്യക്തമാക്കുന്നു. ഭക്രാനംഗല്‍ അണക്കെട്ട്, രഞ്ജിത് സാഗര്‍ അണക്കെട്ട്, പോങ് അണക്കെട്ട്, നീണ്ട കനാല്‍ ശൃംഖല എന്നിവയിലൂടെ ഇന്ത്യ കിഴക്കന്‍ നദികളുടെ ഏതാണ്ട് മുഴുവന്‍ വിഹിതവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപയോഗത്തിനായി ഇന്ത്യയ്ക്ക് 18 ശതമാനം വെള്ളം നല്‍കിയിട്ടുണ്ട്. കരാര്‍ പ്രകാരം ഇന്ത്യ മൊത്തം വെള്ളത്തിന്റെ 10 ശതമാനം ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഗതി മാറ്റാതെയും താഴെയുള്ള ജലനിരപ്പ് കുറയ്ക്കാതെയും പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ഉടമ്പടി അനുമതി നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിയുണ്ടയും വെടിക്കോപ്പും തരുന്ന തുര്‍ക്കിയോട് പോയി വെള്ളം ചോദിക്ക് ; പാക്കിന്റെ നെഞ്ചത്ത് പൊട്ടിച്ച് ഇന്ത്യ  (3 hours ago)

UT B ബ്ലോക്കില്‍ അഫാന്‍ പ്ലാനിട്ടത് ഇങ്ങനെ ? അവന്റെ നാടകം പൊളിച്ചടുക്കി  (3 hours ago)

റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത് സ്റ്റേഡിയത്തിന് ഗുണകരമാകും; കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മ  (3 hours ago)

സംസ്ഥാനത്തും ജില്ലയിലും സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ട്; ഒരാഴ്ചക്കാലം നല്ല മഴ ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ  (4 hours ago)

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സജ്ജമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (4 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാൻ സെല്ലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു; മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ  (5 hours ago)

അഫാന്റെ മൊഴിയെടുക്കാൻ ഡോക്ടറുടെ സഹായം തേടി പോലീസ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുന്ന അഫാന് ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർ...  (5 hours ago)

ഗുരുതരാവസ്ഥയിലായിരുന്ന അച്ഛൻ മരിച്ചു: മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ അറസ്റ്റിലായ കൊച്ചച്ചന് രണ്ടുമണിക്കൂർ സമയമനുവദിച്ചു...  (5 hours ago)

ആ കുരുന്നിനെ ഒന്നര വർഷത്തോളം കൊച്ചച്ചൻ പീഡിപ്പിച്ചത് മയങ്ങാൻ മരുന്ന് കൊടുത്തോ..?  (5 hours ago)

Japanese-Baba-Vanga ജപ്പാനിലേക്കുള്ള യാത്രക്കള്‍ റദ്ദ് ചെയ്ത് വിനോദ സഞ്ചാരികള്‍;  (6 hours ago)

Kochi-cargo-ship കാർഗോയിൽ എന്താണ് ഉള്ളത്  (7 hours ago)

പ്രവാസിയായ യുവാവ് മരിച്ചു  (8 hours ago)

മുത്തച്ഛന്റെ മുന്നില്‍ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍  (8 hours ago)

പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ വില വരുന്ന രണ്ടര കിലോ കഞ്ചാവ്...  (8 hours ago)

Malayali Vartha Recommends