നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍

നിലമ്പൂരില്‍ വിജയ പ്രതീക്ഷയിലാണെന്ന് പി വി അന്‍വര്‍. വോട്ടിംഗില്‍ മാത്രമല്ല, മുകളിലിരുന്നവരില്‍ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയില്‍ ഉണ്ടായ വന്‍ജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. രാജിവെച്ച് വീണ്ടും മത്സരത്തിലേര്‍പ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനായാണ്.
ജനങ്ങളെ വഞ്ചിച്ച നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കും. പോള്‍ ചെയ്യുന്ന വോട്ടില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരിന് വേണ്ടത് അന്താരാഷ്ട്ര വിഷയങ്ങള്‍ അല്ല, മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരമാണ്. മുന്നണി പ്രവേശനം സംബന്ധിച്ച ആലോചനകള്‍ എല്ലാം മെയ് 23ന് ശേഷം മാത്രമേ നടക്കുകയുള്ളൂ എന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha