Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..


കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...


ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?


കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..


കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു

21 NOVEMBER 2026 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല

പീഡനത്തിനിരയായ 17 വയസ്സുകാരി പ്രസവിച്ചു.. സംഭവത്തിൽ 17 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.. കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികളാകുന്നതും പ്രസവിക്കുന്നതുമായ സംഭവങ്ങൾ..

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..

കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

ഓൺലൈൻ പരസ്യം കണ്ട് വാങ്ങിയ ഫേസ് ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം...

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന്‍റെ ഭാഗമായി വൈദ്യശാസ്ത്രത്തിലെ പുതിയ മുന്നേറ്റങ്ങൾ, ആരോഗ്യനയം, ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകൾ, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാരും വിദഗ്ധരും പ്രഭാഷണങ്ങളും ചർച്ചകളും നടത്തി.  തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ (TMCAA), ടീച്ചേഴ്സ് അസോസിയേഷന്‍, സ്റ്റുഡന്‍സ് യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  പ്രൊഫ. എം. കൃഷ്ണൻ നായർ സെഷനായിരുന്നു ആദ്യത്തേത്. ഡോ. സി.ഒ. കരുണാകരൻ മെമ്മോറിയൽ ഓറേഷനില്‍ ഫോറം ഫോർ എത്തിക്സ് റിവ്യൂ കമ്മിറ്റീസ് ഇൻ ഇന്ത്യയുടെ പ്രസിഡന്റ്ഡോ. നന്ദിനി കെ. കുമാർ സംസാരിച്ചു.  'ഹീമറ്റോളജിക്കൽ മാലിഗ്നൻസീസ് – ആൻ അപ്ഡേറ്റ്' എന്ന വിഷയത്തിൽ യുകെയിലെ വോർസെസ്റ്റർഷയർ അക്യൂട്ട് എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് ഹീമറ്റോളജിസ്റ്റ് ഡോ. സലിം ഷഫീഖ് പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ലീഡ് ലെക്ചറുകളിൽ ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിലിലെ എമിരിറ്റസ് പ്രൊഫസറും ക്ലിനിക്കൽ ഡീനുമായ ഡോ. കിച്ചു നായർ, യുണൈറ്റഡ് കിംഗ്ഡത്തിലെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ബിനു സി.ജെ. നായർ, പി.എം.എസ്. ഡെന്റൽ കോളേജ് സിഇഒ ഡോ. പി.എസ്. താഹ എന്നിവര്‍ പ്രഭാഷണം നടത്തി.

 പ്രൊഫ. ചെറിയാൻ തോമസ് സെഷനിൽ ഡോ. ചെറിയാൻ തോമസ് മെമ്മോറിയൽ ഓറേഷൻ നടന്നു. 'ടോട്ടൽ നീ റീപ്ലേസ്മെന്റ് – ദ കറന്റ് സ്റ്റാറ്റസ്' എന്ന വിഷയത്തിൽ കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് പ്രൊഫസർ ഡോ. ബിനോയ് എസ് പ്രഭാഷണം നടത്തി. മുതിർന്നവർക്കുള്ള വാക്സിനേഷനെക്കുറിച്ച് ഐസിഎംആർ എമിരിറ്റസ് സയന്റിസ്റ്റും കേരള ആരോഗ്യ സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് വിദഗ്ധയുമായ ഡോ. ടി.കെ. സുമയും പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ച് എസ്.എം.ഐ.എം.എസിലെ റേഡിയേഷൻ ഓങ്കോളജി പ്രൊഫസർ ഡോ. ഫ്രാൻസിസ് വി. ജെയിംസും സംസാരിച്ചു.

മെറ്റബോളിക് സിൻഡ്രോമിലെ പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഡോ. ബിഷ്ണു രവി കേശവൻ പ്രഭാഷണം നടത്തി. ദേശീയ ക്ഷയരോഗ നിയന്ത്രണത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. കിരൺ വിഷ്ണു നാരായണനും അക്യൂട്ട് സ്ട്രോക്ക് മാനേജ്മെന്റിലെ മാറുന്ന ചികിത്സാരീതികളെക്കുറിച്ച് തിരുവനന്തപുരം കിംസ് ഹെൽത്തിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എസ്. ശ്യാംലാലും സംസാരിച്ചു.

ഡോ. ബാലരാമൻ നായർ സെഷനിൽ പ്രൊഫ. ജി. വിജയരാഘവൻ മെമ്മോറിയൽ ഓറേഷൻ സംഘടിപ്പിച്ചു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. എസ്.എസ്. ലാൽ സംസാരിച്ചു. സർക്കാർ കേന്ദ്രീകൃത മെഡിക്കൽ ഇൻഷുറൻസ് സംവിധാനത്തെക്കുറിച്ച് ഐഎംഎ നാഷണൽ ലീഗൽ സെൽ ചെയർമാൻ ഡോ. എ.വി. ജയകൃഷ്ണൻ, കേരളത്തിന്റെ ആരോഗ്യപരിപാലന മാതൃകയിൽ ഇടത്തരം ആശുപത്രികളുടെ സാധ്യതകളെക്കുറിച്ച് ഐഎംഎ നാഷണൽ ജെ.ഡി.എൻ ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, യുവ മെഡിക്കൽ ബിരുദധാരികളെപ്പറ്റി ഐഎംഎ നാഷണൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. സുൽഫി എൻ. എന്നിവർ പ്രഭാഷണം നടത്തി. വിദേശ ആരോഗ്യവിദഗ്ധരുടെ കാഴ്ചപ്പാടിൽ കേരളത്തിന്റെ ആരോഗ്യപരിപാലന മാതൃക എന്ന വിഷയത്തിൽ ഗ്യാസ്‌ട്രോഎൻട്രോളജി മുൻ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നഡോ. കെ.ആർ. വിനയകുമാറും സംസാരിച്ചു.

സ്റ്റേറ്റ് ഓഫ് ദ ആർട്ട് ലെക്ചറുകളിൽ കമ്മ്യൂണിറ്റി എമർജൻസികളെക്കുറിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ ഡോ. ഡി. ശ്രീകാന്തും മൈക്രോബിയൽ രോഗനിർണയത്തിലെ ആധുനിക പ്രവണതകളെക്കുറിച്ച് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസർ ഡോ. ആര്‍ അരവിന്ദും പ്രഭാഷണം നടത്തി.

 പ്രമുഖ സിനിമാ നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കരുടെ നേതൃത്വത്തില്‍ സിനിമാ സീരിയല്‍ താരങ്ങളുടെ കലാവിരുന്നും സംഘടിപ്പിച്ചു. ഡോ. എം.വി. പിള്ള, ഡോ. എം.ഐ. സഹദുള്ള, ശ്രീ ചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബഹ്റ, മെഡിക്കല്‍ കോളേജിലെ ആദ്യ എംബിബിഎസ് ബാച്ച് (1951) വിദ്യാര്‍ത്ഥിയായ  ഡോ. ശാരദാ ദേവി എന്നിവരും പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല  (8 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു  (12 minutes ago)

കൊല്ലത്ത് 17കാരനെതിരെ പോക്സോ കേസ്  (17 minutes ago)

കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...  (21 minutes ago)

#HeartbreakingNews കേരളത്തിലെ കുട്ടികൾക്ക് ഇതെന്ത് പറ്റി..?  (24 minutes ago)

ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?  (27 minutes ago)

#WeddingSeason കല്യാണ സീസണിൽ പണമൊഴുകുന്നു!  (34 minutes ago)

കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്  (37 minutes ago)

ഓൺലൈൻ പരസ്യം കണ്ട് വാങ്ങിയ ഫേസ് ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം...  (50 minutes ago)

#ChristmasIsland അമ്പരപ്പിക്കുന്ന അപൂർവ്വ ദൃശ്യങ്ങൾ!  (1 hour ago)

#ChildSafety കണ്ണീരണിയിക്കുന്ന ദുരന്തം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... വിവിധ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

#Tamilnadu മകളെ സുരക്ഷിതമായി പാളം കടത്തിവിടാറുള്ളത് അച്ഛൻ  (3 hours ago)

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല...  (3 hours ago)

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (4 hours ago)

Malayali Vartha Recommends