കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !

മൊബൈലിലോ ലാപ്ടോപ്പിലോ നോക്കിയിരിക്കുമ്പോഴോ വിശ്രമിക്കുമ്പോഴോ കൺപോളകൾ തുടിക്കാറുണ്ടോ? പൊതുവെ നിരുപദ്രവകരമായ ഒന്നാണെങ്കിലും ഈ അവസ്ഥ ഇടയ്ക്കിടെ ആവർത്തിക്കുകയോ നീണ്ടുനിൽക്കുകയോ ചെയ്താൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഐലിഡ് മയോകൈമിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
കൺപോളകളിലെ ചെറിയ പേശികൾ അനിയന്ത്രിതമായി ചുരുങ്ങുന്നതാണ് കാരണം. സാധാരണയായി തനിയെ മാറുമെങ്കിലും ചില ദൈനംദിന ശീലങ്ങൾ ഇതിന് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു.
അമിതമായ സ്‌ക്രീൻ ഉപയോഗം
ദീർഘനേരം മൊബൈൽ, ലാപ്‌ടോപ്പ്, ടിവി പോലുള്ളവ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ക്ഷീണമുണ്ടാക്കും. സ്‌ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുചിമ്മുന്നതിൻ്റെ ആവൃത്തി കുറയുകയും കണ്ണുകളിൽ വരൾച്ചയും അസ്വസ്ഥതയും ഉണ്ടാകുകയും ചെയ്യും. സ്‌ക്രീൻ ഉപയോഗം, കണ്ണുകൾക്കുണ്ടാകുന്ന ആയാസം, വരൾച്ച എന്നിവ കൺപോളകൾ തുടിക്കുന്നതിന് കാരണമാകാനിടയുണ്ട്
ഉറക്കക്കുറവും സമ്മർദവും ശ്രദ്ധിക്കണം
ക്ഷീണം, ഉറക്കക്കുറവ്, നീണ്ട ജോലി സമയം, മാനസിക സമ്മർദം എന്നിവയും കൺപോളകൾ തുടിക്കാൻ കാരണമാകാം. അമിതമായ ചായ, കാപ്പി, മദ്യപാനം, പുകവലി എന്നിവയും പ്രശ്‌നം വർധിപ്പിക്കാം. ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ ഉറക്കം, കഫീൻ ഉപയോഗം, സ്‌ക്രീൻ സമയം എന്നിവ ശ്രദ്ധിക്കണം.
മഗ്‌നീഷ്യത്തിൻ്റെ കുറവോ?
മഗ്‌നീഷ്യത്തിൻ്റെ കുറവാണ് കൺപോളകൾ തുടിക്കുന്നതിന് കാരണമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇത് പോഷകക്കുറവിൻ്റെ ലക്ഷണമല്ല. പരിശോധനയിലൂടെയോ ഡോക്ടറുടെ നിർദേശത്തിലൂടെയോ കുറവ് സ്ഥിരീകരിക്കാതെ സപ്ലിമെന്റുകൾ കഴിക്കരുത്.
തുടിപ്പ് കുറയ്ക്കാൻ എന്തുചെയ്യണം?
ചില ശീലങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം മതിയാകും.
സ്‌ക്രീൻ ഉപയോഗത്തിനിടെ ഇടവേളകളെടുക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക.
മാനസിക സമ്മർദം കുറയ്ക്കുക.
ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
മതിയായ ഉറക്കം ഉറപ്പാക്കുക.
20-20-20 റൂൾ
ഓരോ 20 മിനിറ്റ് സ്‌ക്രീൻ ഉപയോഗത്തിന് ശേഷവും 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക. ഇത് കണ്ണിൻ്റെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇതാണ് 20-20-20 നിയമം എന്ന് പറയുന്നത്. കണ്ണുകളിൽ വരൾച്ചയുണ്ടെങ്കിൽ ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടറുടെ ഉപദേശം തേടാം.
എപ്പോൾ ഡോക്ടറെ കാണണം?
ഇടയ്ക്കിടെയുള്ള കൺപോളത്തുടിപ്പ് സാധാരണയായി ആശങ്കപ്പെടേണ്ടതില്ല. എന്നാൽ ആഴ്ചകളോളം തുടരുക, തുടിപ്പിന്റെ ആവൃത്തി കൂടുക, രണ്ടു കണ്ണുകളെയും ബാധിക്കുക, മുഖത്തെ മറ്റ് പേശികളിലേക്ക് വ്യാപിക്കുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം.
കണ്ണ് അനിയന്ത്രിതമായി അടഞ്ഞുപോകുക, തുറക്കാൻ പ്രയാസം അനുഭവപ്പെടുക, കൺപോള താഴുക, കണ്ണിൽ ചുവപ്പ്, വീക്കം, സ്രവം എന്നിവ ഉണ്ടാകുക, കാഴ്ചയിൽ മാറ്റം വരിക തുടങ്ങിയ ലക്ഷണങ്ങളുണ്ടായാലും നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്. തുടർച്ചയായ ലക്ഷണങ്ങൾ അവഗണിക്കരുത്
മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.
ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.
അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.
കാഴ്ചവൈകല്ല്യത്തിന് മൂന്ന് വഴികളുണ്ട്. ഒന്ന് കണ്ണട വെയ്ക്കുക. അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുക. ഇപ്പോള്‍ കോണ്‍ടാക്ട് ലെന്‍സിന് പകരം, കണ്ണിലെ കൃഷ്ണമണിയെ ലേസര്‍ ഉപയോഗിച്ച് ശരിയായ രൂപത്തിലാക്കുന്ന ശസ്ത്രക്രിയ പ്രചാരത്തിലുണ്ട്. ഇത് ലാസിക് (ഹമശെസ) എന്നറിയപ്പെടുന്നു.കേരളത്തില്‍ ലഭ്യമാണ്. 25000 രൂപയോളം ചെലവ് വരും.
കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പായി ലെന്‍സുകള്‍ എടുത്തുമാറ്റി ക്ലീനിങ് സൊലൂഷനില്‍ (ലെന്‍സിനൊപ്പം ലഭിക്കുന്നത്) ഇട്ടുവയ്ക്കണം. പിറ്റേന്ന് ലെന്‍സ് വൃത്തിയാക്കി എടുത്ത് ഉപയോഗിക്കുക.
https://www.facebook.com/Malayalivartha

























