സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. പുതിയ ലൈസന്‍സുകള്‍ തല്‍ക്കാലം വേണ്ടെന്നും ലൈസന്‍സുകള്‍ക്കായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും സര്‍ക്കാര്‍ പമ്പുടമകള്‍ക്ക് ഉറപ്പു നല്‍കി. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ഇന്നലെ അര്‍ധരാത്രി മുതല്‍ രണ്ടായിരത്തിലധികം പമ്പുകളാണ് അടഞ്ഞുകിടക്കുന്നത്.മുന്‍പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha