സംസ്ഥാന അവാര്‍ഡ്: പ്രിയം തട്ടിക്കൂട്ട് സിനിമകള്‍ക്കെന്ന് ഡോ. ബിജു

നല്ല സിനിമകള്‍ ഇവിടെ തഴയുന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ കഷ്ടമാണ്.
സംസ്ഥാന ചലച്ചിത്ര നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. രാജ്യാന്തര നിലവാരത്തില്‍ സാങ്കേതിക തികവോടെ എടുക്കുന്ന സിനിമകള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണന കിട്ടാറില്ലെന്നും ഇവിടെ തട്ടിക്കൂട്ട് സിനിമകള്‍ക്കാണ് പ്രിയമെന്നും ബിജു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരു അവാര്‍ഡ് പോലും ലഭിക്കാതെ തഴയപ്പെടുന്ന തന്റെ ആറാമത്തെ ചിത്രമാണ് വലിയ ചിറകുള്ള പക്ഷികള്‍.
ഇന്ത്യന്‍ പനോരമയിലും ഇന്ത്യയിലെ എല്ലാ ചലച്ചിത്ര മേളകളിലും യുഎന്നിലും പ്രദര്‍ശിപ്പിച്ച വലിയ ചിറകുള്ള പക്ഷികള്‍ക്ക് ഒരു അവാര്‍ഡിന് പോലും അര്‍ഹതയുള്ളതായി ജൂറി വിലയിരുത്തിയില്ല. ഇത് നമ്മുടെ ഗതികേടാണെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
20 ലക്ഷം രൂപ മുടക്കി സാങ്കേതിക തികവോടെ ലൈവ് സൗണ്ട് ചെയ്ത ആ ചിത്രത്തെ തഴഞ്ഞ് സാങ്കേതിക മികവില്ലാത്ത ചിത്രങ്ങള്‍ക്കാണ് ലൈവ് സൗണ്ടിന്റെ അവാര്‍ഡ് നല്‍കിയതെന്നും ബിജു കുറ്റപ്പെടുത്തി. സിനിമയുടെ സാങ്കേതിക മികവ് വിലയിരുത്താന്‍ മികച്ച തീയറ്ററില്‍ പടം കാണണം. അതിന് പകരം പനവിള ജംക്ഷനിലെ തട്ടിക്കൂട്ട് മിനി തീയറ്ററില്‍ സിനിമ കണ്ടാല്‍ ജൂറിക്ക് സാങ്കേതിക മികവ് വിലയിരുത്താനാകില്ലെന്നും ബിജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha