കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചു

ഇന്നലെ മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചു. .മിനിമം നിരക്ക് ഏഴില്‍ നിന്നും ആറായി കുറയ്ക്കുകയും മറ്റെല്ലാ ടിക്കറ്റിലും ഒരു രൂപയുടെ ഇളവ് നല്‍കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. 3000 ഓര്‍ഡിനറി ബസുകളാണ് കെ.എസ്. ആര്‍.ടി.സിക്കുള്ളത്.
ഡീസല്‍ വില കുറഞ്ഞതിന്റെ ആനുകുല്യം യാത്രക്കാര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് നിരക്ക് കുറച്ചത്. ഈ നടപടി പ്രതിദിനം 20 ലക്ഷം രൂപയുടെ അധിക ബാധ്യത കൂടി കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാക്കുമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha