നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നു....

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നു. ഇരട്ടപ്പൂട്ടിട്ട് പൂട്ടിയ മുറികളുടെ വാതിലുകള്‍ക്ക് പുറമെ മരപ്പലക വെച്ച് ആണിയടിച്ച് അടച്ചുവെച്ചിരുന്നു.
ഇന്ന് രാവിലെ ജില്ലാ കളക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അടക്കം വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചുങ്കത്തറ മര്‍ത്തോമ സ്കൂളിലെ മുറി തുറന്നത്.
അതേസമയം ആകെ 19 റൗണ്ടിലായാണ് വോട്ടെണ്ണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. 14 ടേബിളുകളിലായാണ് വോട്ടെണ്ണുന്നത്.
https://www.facebook.com/Malayalivartha