നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നു.ആദ്യ ലീഡ് നിമിഷങ്ങള്‍ക്കകമറിയാം. ആര്യാടന്‍ ഷൗക്കത്ത് 326 വോട്ടിന് മുന്നിലാണുള്ളത്. ആദ്യ ലീഡ് യുഡിഎഫിന്
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചത്.വഴിക്കടവില്‍ 1500 വോട്ട് അവര്‍ നേടിയാല്‍ മണ്ഡലം ഷൗക്കത്തിനൊപ്പമെന്ന് കരുതാനാകും. അതല്ലാത്ത പക്ഷം ശക്തമായ പോരാട്ടത്തിനാകും രാഷ്ട്രീയ കേരളം സാക്ഷിയാകുക. അതേസമയം വഴിക്കടവില്‍ അന്‍വറിന് സ്വാധീനമുള്ള മേഖലകളുമുണ്ട് എന്നത് ശ്രദ്ധേയമാണ്. നിലമ്പൂരില്‍ യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു.
"
https://www.facebook.com/Malayalivartha