പുറംകടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍ ഡച്ച് കമ്പനിയായ എസ്.എം.ഐ.ടിയെ എത്തിക്കാനുള്ള നീക്കമാരംഭിച്ചു

പുറംകടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍ ഡച്ച് കമ്പനിയായ എസ്.എം.ഐ.ടിയെ എത്തിക്കാനുള്ള നീക്കമാരംഭിച്ചു.
സാല്‍വേജ് (മുങ്ങിയ കപ്പല്‍ ഉയര്‍ത്തുന്ന) രംഗത്തെ ആഗോള ഭീമന്മാരായ എസ്.എം.ഐ.ടിയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് എല്‍സ 3 ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി, ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗിനെ അറിയിച്ചു.
അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി കരാര്‍ ഉപേക്ഷിച്ചതോടെ ദൗത്യം തടസപ്പെട്ടിരിക്കുകയാണ്. പുതിയ കമ്പനിയേതെന്ന് 48 മണിക്കൂറിനകം അറിയിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗിന്റെ നിര്‍ദ്ദേശം. ഈ കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha