നിലമ്പൂരില്‍ യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...

നിലമ്പൂരില്‍ യുഡിഎഫ് മുന്നേറ്റം. 11.043 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. പതിനൊന്നാം റൗണ്ടില്‍ 51241 വോട്ടും അന്‍വറിന് 15730 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 6727വോട്ടും കിട്ടി. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളില്‍ യുഡിഎഫിന് ലീഡ് ലഭിച്ചു.
എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എല്‍ഡിഎഫാണ്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും ഇതേ പഞ്ചായത്തിലാണ്.
വഴിക്കടവില്‍ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകള്‍ യുഡിഎഫിന് ലഭിക്കാതെ പോയത്. അതേസമയം നിലമ്പൂരില്‍ യുഡിഎഫിന് ഉജ്വല വിജയം നല്കിയ ജനങ്ങളെ അഭിനന്ദിക്കുന്നെന്ന് രമേശ്് ചെന്നിത്തല. നിലമ്പൂരിലെ സീറ്റ് ആര്യാടന് ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചെന്നും രമേശ് ചെന്നിത്തല.
"
https://www.facebook.com/Malayalivartha