സങ്കടക്കാഴ്ചയായി... പാലക്കാട് ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളും മരണത്തിന് കീഴടങ്ങി. പാലക്കാട് പുതുനഗരം സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് മരിച്ചത്. മീനാക്ഷിപുരം കമ്പാലത്തറ ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.ഇരുവരും പ്ലസ് ടൂ വിദ്യാര്‍ഥികളാണ്.
അവധി ആഘോഷത്തിന് എത്തിയ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഡാമിലിറങ്ങി . ഇതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha