സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായതെന്ന് കെ.സുധാകരന്

സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരമാണിത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പി.വി. അന്വറെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ വേണ്ട എന്ന് കോണ്‍ഗ്രസ് പറയില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്. ജനപിന്തുണയുള്ള നേതാവാണ് അന്‍വറെന്നും സുധാകരന് പറഞ്ഞു. അന്‍വറിന് വലിയ പ്രാധാന്യം തിരഞ്ഞെടുപ്പിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സിപിഎമ്മില്‍ നിന്ന് വന്ന ആളാണ്. കോണ്‍ഗ്രസിലേക്ക് അദ്ദേഹം വരണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. വരാമെന്ന് അദ്ദേഹം ഏറ്റതുമാണ്. ചില സാങ്കേതികമായ പ്രശ്നങ്ങളാല്‍ അതു നടക്കാതെ പോയി. കോണ്‍ഗ്രസിലേക്ക് വരാന്‍ അദ്ദേഹം തയാറാണെങ്കില്‍ പാര്‍ട്ടി അതു പരിശോധിക്കുകയും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും.
മുസ്ലിം ലീഗ് സ്വന്തം സ്ഥാനാര്‍ഥിക്ക് വേണ്ടി പോലും ഇതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ല. ഷൗക്കത്തിന്റെ വിജയം ഞങ്ങള്‍ ആദ്യം മുതലേ പറഞ്ഞതാണ്. ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയിക്കില്ലെന്നും സുധാകരന് പറഞ്ഞു.
https://www.facebook.com/Malayalivartha

























