രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഭീഷണിയായി ട്വന്റി 20

കിഴക്കമ്പലം ജനകീയ കൂട്ടായ്മ ട്വന്റി 20 രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നത് സജീവ പരിഗണനയിലാണെന്ന് അന്ന കിറ്റക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബോബി എം ജേക്കബ് റിയാദില്‍ പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി കിറ്റക്‌സ് ഗ്രൂപ്പ് മുന്‌കൈ എടുത്ത് രൂപീകരിച്ച ട്വന്റി 20 കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റും നേടിയിരുന്നു. കിഴക്കമ്പലം പഞ്ചായത്ത് ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ആര് വിജയിക്കണമെന്ന് തീരുമാനിക്കാനുളള ശക്തി ട്വന്റി 20 കൂട്ടായ്മക്കുണ്ട്. ഇതു തന്നെയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്തന്നതും. ജനക്ഷോമ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ട്വന്റി 20 കൂട്ടായ്മ ജനപ്രിയമായിരിക്കുകയാണ്.
എന്നാല്‍ മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കും. ട്വന്റി 20 പ്രാദേശിക കൂട്ടായ്മയാണ്. ജനങ്ങളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. 2020ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ബോബി എം ജേക്കബ് പറഞ്ഞു.
19 ചിഹ്‌നങ്ങളിലാണ് ട്വന്റി 20 കൂട്ടായ്മ മത്സരിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമല്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്താല്‍ ഇത് ബാധകമാകും. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നത് സജീവമായി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha