മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ ഹര്‍ജി ഹൈക്കോടതി തളളി

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതിനെതിരായുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വന്‍കിട പദ്ധതികള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിട്ടായിരുന്നു ജിജി തോംസണെ നിയമിച്ചത്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെ.എസ്.ഐ.ഡി.സി) ചെയര്‍മാന്‍ സ്ഥാനത്തിനു പുറമേയാണ് ഈ പദവി.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ എല്‍. രാധാകൃഷ്ണന്‍ ഇന്നവേഷന്‍ കൗണ്‍സിലിന്റെ മുഴുവന്‍ സമയ ചെയര്‍മാനായി ചുമതലയേറ്റ ഒഴിവിലായിരുന്നു പുതിയ നിയമനം. ഈ നിയമനം തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha