മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വെച്ച് സരിതയെ കണ്ടെന്ന് ടെന്നി ജോപ്പന്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വെച്ചാണ് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ ആദ്യമായി കണ്ടതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍. സോളാര്‍ കമ്മീഷന് ജോപ്പന് മൊഴി നല്‍കി. 2011 മുതല്‍ അറസ്റ്റിലാവും വരെ നാലു തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും ജോപ്പന്‍ പറഞ്ഞു. ഇതോടെ സരിതയെ തനിക്ക് നേരത്തെ പരിചയം ഇല്ലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. സോളാര്‍ കമ്മീഷന് മുന്‍പാകെ മുഖ്യമന്ത്രി നിരത്തിയ വാദങ്ങളെല്ലാം കള്ളത്തരമായിരുന്നുവെന്നാണ് ടെന്നി ജോപ്പന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനായി എത്തിയപ്പോഴാണ് അവസാനമായി കണ്ടത്. സരിത മല്യേലില്‍ ശ്രീധരന്‍ നായരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന മൊഴി ശരിയല്ല. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോട് സംസാരിയ്ക്കാന്‍ തന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. മുഖ്യമന്ത്രി തിരിച്ചും ആളുകളെ തന്റെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഔദ്യോഗിക വസതിയിലെ ഫോണുകള്‍പ്പുറം മുഖ്യമന്ത്രിയ്ക്ക് സ്വകാര്യ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ജോപ്പന്‍ വ്യക്തമാക്കി.
തന്റെ ഫോണില്‍ വന്ന മുഴുവന്‍ കോളുകളും മുഖ്യമന്ത്രിയും സരിതയും നേരിട്ട് ബന്ധപ്പെട്ടതല്ല. ഏതാണ്ടെല്ലാം തന്നെ സരിതയും താനും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളായിരുന്നു. മുഖ്യമന്ത്രി സരിതയെയോ സരിത മുഖ്യമന്ത്രിയേയോ തന്റെ ഫോണിലൂടെ വിളിച്ചിട്ടില്ലെന്നും 2012 മുതല്‍ മല്ല്യേലില്‍ ശ്രീധരന്‍ നായരെ അറിയാമെന്നും ജോപ്പന്‍ മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha