അര്‍ഹതയുള്ള കോണ്‍ഗ്രസ്സുകാരുണ്ട്, നടന്‍ സിദ്ദഖിനെ തള്ളി ആലപ്പുഴ ഡി.സി.സി

നടന്‍ സിദ്ദഖ് അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് രംഗത്ത്. കെ.പി.സി.സിയ്ക്ക് കൈമാറിയിട്ടുള്ള ലിസ്റ്റില്‍ സിദ്ദിഖിന്റെ പേരില്ലെന്നും ഇത്തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ വ്യക്തമാക്കി. മത്സരിക്കാന്‍ അര്‍ഹതയുള്ള നിരവധി കോണ്‍ഗ്രസുകാര്‍ അരൂരിലുണ്ട്. അത്തരക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റാണ് കെ.പി.സി.സിയ്ക്ക് കൈമാറിയിക്കുന്നതെന്നും ഷുക്കൂര്‍ പറഞ്ഞു.
ഇലക്ഷന്‍ എത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ നൂലില്‍കെട്ടിയിറക്കുന്ന കോണ്‍ഗ്രസ്സിന്റെ പതിവ് സംവീധാനത്തിനെതിരെയുള്ള എതിര്‍പ്പണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തുനിന്ന് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടുകൂടിയാണ് ഗണേശ് കുമാര്‍ നിയമസഭയിലെത്തിയതും മന്ത്രിയായതും പിന്നീട് യു.ഡി.എഫിനുള്ളില്‍ പിടിച്ച് നില്‍ക്കാനാകാതെ വന്നപ്പോള്‍ പുറത്ത് പോവുകയാണ് ഉണ്ടായത്. പത്തനാപുരത്ത് ഗണേശ് കുമാര്‍ എല്‍.ഡി.എഫ് സീറ്റില്‍ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ ആ സീറ്റ് കോണ്‍ഗ്രസ്സിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനോടകം തന്നെ സീറ്റിനായുള്ള ചരട് വലികള്‍ നേതാക്കള്‍ നടത്തുകയും ചെയ്തിരുന്നു. കൊല്ലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടന്നിരിക്കെ ഒരു നടനെ സ്ഥാനാര്‍ത്ഥിയാകകുന്നതിനോട് താല്പര്യമില്ലെന്നാണ് കോണ്‍ഗ്രസ്സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ഇതിനിടെ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ സിദ്ദിഖും രംഗത്തെത്തിയിരുന്നു. അരൂരിലെ സിപിഎം സിറ്റിങ് എം.എല്‍.എയായ എ.എം ആരിഫില്‍ നിന്നും മണ്ഡലം തിരികെപ്പിടിക്കാനായി സിദ്ദിഖിനെ രംഗത്തിറക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha