കേരളത്തിലെ ആദ്യ അടിപ്പാത നേമത്ത് ഉദ്ഘാടനം ചെയ്തു

കരമന കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി നേമം ഗവ. സ്‌കൂളിനുമുന്നില്‍ നിര്‍മിച്ച നേമത്തെ അടിപ്പാത ഇന്നെല രാവിലെ ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. തെക്കന്‍ കേരളത്തിലെ തന്നെ ആദ്യ അടിപ്പാതയാണ് നേമത്ത് നിര്‍മിച്ചത്. നേമം ഗവ.യുപി സ്‌കൂളിന് മുന്നിലെ റോഡിന് കുറുകെ അടി ഭാഗത്ത് നിര്‍മിക്കുന്ന അടിപ്പാത പൂര്‍ത്തിയായി. ഭിത്തികള്‍ പോളീഷ് ചെയ്യലും അകത്ത് ലൈറ്റ് സ്ഥാപിക്കലും കഴിഞ്ഞു. അകത്ത് നടപ്പാതയ്ക്ക് 25 മീറ്റര്‍ വീതിയും 27 മീറ്റര്‍ നീളവുമുണ്ട്. ഉയരം മൂന്നു മീറ്ററാണ്. 2 മീറ്റര്‍ വീതിയില്‍ ഇരുവശത്തും പടിക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. ഏകദേശം നാലു കോടി രൂപയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം.
നേമം സര്‍ക്കാര്‍ യുപി സ്‌കൂളും എയ്ഡഡ് സ്‌കൂളും പ്രവര്‍ത്തിക്കുന്നതിന് സമീപത്തായാണ് അടിപ്പാത. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് അടിപ്പാത നിര്‍മാണം കരമന കളിയിക്കാവിള പാതവികസനത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചത്. അടിപ്പാതയ്ക്ക് അധികമായി വേണ്ടി വന്ന സ്ഥലത്തിനായി നേമം യുപിഎസിലെ അഞ്ചു മുതല്‍ ഏഴാംക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു. .രാവിലെയും വൈകുന്നേരവും സ്‌കൂളിലെ കുട്ടികളെ റോഡ് കടത്തിവിടുന്ന ശ്രമകരമായ ജോലി അടിപ്പാത നിര്‍മാണം പൂര്‍ത്തിയായതോടെ അവസാനിക്കും. അടിപ്പാത നിര്‍മാണം കഴിഞ്ഞതോടെ കുട്ടികള്‍ റോഡിലൂടെ മറികടക്കാതിരിക്കാന്‍ മീഡിയന് നടുവിലായി രണ്ട് വശത്തും 400 മീറ്റര്‍ നീളത്തില്‍ മെറ്റല്‍ ബീം ക്രാഷ് ബാരിയര്‍ നിര്‍മിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha