പ്രേമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തഴയപ്പെട്ടതിന്റെ പ്രധാന കാരണം പെരുന്തച്ചന്‍ കോംപ്ലെക്‌സെന്ന് ആഷിക് അബു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രേമത്തിനെ പരിഗണിക്കാതിരുന്നത് അതിനുള്ള മൂല്യം സിനിമയ്ക്കില്ലാത്തതുകൊണ്ടാണെന്ന ജൂറിയുടെ അഭിപ്രായപ്രകടനത്തിനെതിരേ ആഷിക് അബു. പ്രേമത്തിന്റേത് പെര്‍ഫെക്ട് മേക്കിംഗ് ആയിരുന്നില്ലെന്നും സിനിമയില്‍ സംവിധായകനായ അല്‍ഫോന്‍സ് പുത്രന്റേത് ഉഴപ്പന്‍ നയമായിരുന്നെന്നും ജൂറി ചെയര്‍മാനും മുതിര്‍ന്ന സംവിധായകനുമായ മോഹന്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമ അതിന്റെ തികവില്‍ എത്തണമെങ്കില്‍ പല ഘടകങ്ങളും ഒരുമിക്കണം. എന്നാല്‍, പ്രേമം അത്തരത്തിലൊരു പെര്‍ഫെക്ട് മേക്കിംഗാണെന്ന് പറയാന്‍ സാധിക്കില്ലന്നായിരുന്നു ജൂറിയുടെ കണ്ടെത്തല്‍.
എന്നാല്‍ ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് കേരളം മുഴുവന്‍ ഉത്സവംപോലെ കൊണ്ടാടിയതെന്നാണ് ആഷിക് അബുവിന്റെ പ്രതികരണം. ജൂറി ചെയര്‍മാന്റെ പ്രതികരണം അല്‍ഫോന്‍സ് പുത്രന് കൊടുക്കാവുന്ന മികച്ച പ്രോത്സാഹനമാണെന്നും ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ പ്രമുഖ തമിഴ് സംവിധായകനായ മുരുഗദാസ്സും പ്രേമത്തിന് അവാര്‍ഡ് നല്‍കാതിരുന്നതിനെതിരെ രംഗത്ത് എത്തിയിയിരിന്നു.
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്. ആ സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനം.'
'ജൂറി ചെയര്‍മാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് ,കളര്‍ ചെയ്ത് ,ജീവിതത്തിന്റെ വലിയൊരു സമയം ചിലവാക്കി, ആ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ, ഒരു സാധാരണ ആലുവക്കാരന്‍ പയ്യന് ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ല. പെരുന്തച്ചന്‍ കോംപ്ലെക്‌സ് അതിരുകടക്കുന്നു.'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha