യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാല്‍ ഭരണ തുടര്‍ച്ച ഉറപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഭിപ്രായ ഭിന്നതകളെല്ലാം മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാല്‍ ഭരണ തുടര്‍ച്ച ഉറപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനസിക പൊരുത്തമുള്ളതിനാലാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞതെന്ന് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യുഡിഎഫിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വിമര്‍ശിച്ചു. യുഡിഎഫിലെ അസംതൃപ്തരെ തേടുന്ന പൊടികൈ ആത്മവിശ്വാസം ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ചാപിള്ളയായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷില്‍ സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha