വി.എസ് മത്സരിക്കുന്നതിന്റെ അന്തിമ തീരുമാനം പി.ബിക്ക് വിട്ടു, പി.ബി യോഗം ഈ മാസം 10നു മുന്‍പ് ചേരും

നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യൂതാനന്ദന്‍ മത്സരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സി.പി.എം പൊളിറ്റ് ബ്യൂറോയില്‍. പി.ബി യോഗം ഈ മാസം 10നു മുന്‍പ് ചേരും. സംസ്ഥാന നേതൃയോഗത്തിനു മുന്‍പ് വീണ്ടും പി.ബി യോഗം ചേരും. പ്രചാരണ നേതൃത്വം ആര്‍ക്കാണെന്നും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, മത്സരിക്കാന്‍ തയ്യാറാണെന്ന് വി.എസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഇതു സംബന്ധിച്ച് അനാവശ്യ തര്‍ക്കം പാടില്ലെന്ന് യെച്ചൂരി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കുന്നതിനെ പി.ബി നേരത്തെ അനുകുലിച്ചു. പി.ബിയുടെ ഈ നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു. എന്നാല്‍ വി.എസ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നയിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങളും അനുകൂലിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം മുഖ്യ വിഷയമായിരുന്നു. ഇവിടെയും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം പി.ബിക്ക് വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha