ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു...

ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2363.56 അടിയിലെത്തി. ജലനിരപ്പ് 1.5 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഇന്നലെ 2362.62 അടിയായിരുന്നു ജലനിരപ്പ്.
നിലവില്‍ 842.71 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 57.74 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. ജൂലൈ ഒന്നാം തീയതിയായാല്‍ റൂള്‍കര്‍വ് 2375.33 അടിയായി ഉയരും. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട് നല്‍കുകയും ചെയ്യും. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.
ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് ഉല്‍പാദനം പരമാവധിയില്‍ എത്തിച്ചിരിക്കുകയാണ്. ഇപ്പോള്‍ മൂലമറ്റത്ത് പ്രതിദിനം ശരാശരി 15.50 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട് .
അതേസമയം, ജലനിരപ്പ് 136ന് മുകളില്‍ എത്തിയതോടെ ഞായറാഴ്ച മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നു വിട്ടു. ഉച്ചക്ക് 12 മണിയോടെയാണ് അണക്കെട്ടിന് സമീപത്തെ സ്പില്‍വേയിലെ 13 ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയര്‍ന്നതോടെയായിരുന്നു ഇത്.
"
https://www.facebook.com/Malayalivartha