നവജാതശിശുക്കളുടെ കൊലപാതകം; കല്യാണത്തിന് മുന്നേ ലൈംഗീകത ..!! വീടിനു പിന്നിൽ അനീഷ കാട്ടിക്കൂട്ടിയത് എല്ലാം കണ്ട് അയൽവാസി!!! ഗർഭമറിയാതിരിക്കാൻ തുണികെട്ടി മറച്ചു വച്ചു; കുഞ്ഞിനെ കുഴിച്ചിടുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്

രണ്ടു നവജാത ശിശുക്കളെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലാണ് പുറത്തേക്ക് വരുന്നത്. ഇപ്പോൾ സംഭവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള 21കാരി അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്ന് അയല്‍വാസി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഗിരിജയുടെ വീട്ടില്‍ പൊലീസെത്തി മൊഴിയെടുത്തു . അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു വീടിന് പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടത് . കുഴിയെടുത്ത ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട് മൂന്നു കൊല്ലമായി താൻ ആ കാഴ്ച കണ്ടിട്ടെന്നും ഗിരിജ പറഞ്ഞു.
വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുത്തു . ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നായിരുന്നു ഗിരിജ പറഞ്ഞത് . എന്നാൽ ഈ കാര്യം താനാണ് നാട്ടില്‍ പറഞ്ഞ് പരത്തിയതെന്ന് ആരോപിച്ച് അനീഷയുടെ സഹോദരന് അനീഷ് പൊലീസില്‍ പരാതി നല്കി .
പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോള്‍ പൊലീസ് തന്നെ വിട്ടയച്ചു. ഇതുപോലെ ഇനി ഉണ്ടായാല്‍ ഫോണില്‍ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞിരുന്നുവന്നും ഗിരിജ വ്യക്തമാക്കി.
അനീഷ ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്ക്കും അറിയാമെന്നും അനീഷയുടെ അമ്മ തന്നെയാണ് ഇത് പറഞ്ഞത് എന്നും ഗിരിജ പറഞ്ഞു . ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha