നിയമസഭാ തെരഞ്ഞെടുപ്പ്: ഇത്തവണ മത്സരിക്കാനില്ലെന്ന് രാജഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും പി.എസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരിലും വി. മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കും. എം.ടി രമേശ്(കോഴിക്കോട് നോര്‍ത്ത്), സി.കെ പത്മനാഭന്‍(കുന്നമംഗലം), കെ. സുരേന്ദ്രന്‍(മഞ്ചേശ്വരം), പി.എസ് ശ്രീധരന്‍പിള്ള(ചെങ്ങന്നൂര്‍), ശോഭ സുരേന്ദ്രന്‍(പാലക്കാട്) എന്നിവരും മത്സര രംഗത്തുണ്ട്.അതേസമയം, ഒ. രാജഗോപാലും കുമ്മനം രാജശേഖരനും മത്സരിക്കുന്നകാര്യം തീരുമാനമായില്ല. ഇത്തവണ മത്സരിക്കാനില്ലെന്നാണ് രാജഗോപാലിന്റെ നിലപാട്. രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന നേതൃത്വം വേണ്ടത്ര പരിഗണന നല്‍കാത്തതാണ് എതിര്‍പ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha