തിരൂരങ്ങാടിയില്‍ വീടിന് മുന്നിലെ റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കെ കാറിടിച്ച് യുവാവ് മരിച്ചു...

റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും കാരാത്തോട് താമസക്കാരനുമായ എട്ടുവീട്ടില്‍ മൂസ മുഹമ്മദ് കുട്ടി (കുട്ടി മോന്‍ - 30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം സംഭവിച്ചത്.
വീടിന് മുന്നില്‍ റോഡരികില്‍ സുഹൃത്ത് ഊരകം മേല്‍മുറി സ്വദേശി സനൂപുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം മലപ്പുറം ഗവണ്‍മെന്റ് ആശുപത്രിയിലാണ്. നിസ്‌കാരം ചൊവ്വ പകല്‍ 1 ന് കാരത്തോട് ജുമാ മസ്ജിദിലും ഖബറടക്കം പകല്‍ 3 ന് കക്കാട് ജുമാ മസ്ജിദിലും നടക്കുന്നതാണ്.
https://www.facebook.com/Malayalivartha