ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!

ആദ്യമായ് കണ്ടനാൾ/പാതിവിരിഞ്ഞുനിൻ പൂമുഖം...’ ഞായറാഴ്ച വെള്ളാറ്റഞ്ഞൂർ വികസനസമിതിയോഗത്തിന്റെ സമാപന കലാവിരുന്നിൽ ഈ ഗാനം ആലപിച്ചാണ് അനൂപ് വെള്ളാറ്റഞ്ഞൂർ മടങ്ങിയത്. തൃശ്ശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം തിങ്കളാഴ്ച സ്കൂളിലെത്തി ക്ലാസ് എടുത്തിരുന്നു. പക്ഷേ, ചൊവ്വാഴ്ച പാട്ടുജീവിതം അവസാനിപ്പിച്ച് അനൂപ് സ്വയം മരണത്തിലേക്കു മടങ്ങി. നഗരത്തിലെ ഫ്ലാറ്റിൽ സജ്ജീകരിച്ചിരുന്ന സ്റ്റുഡിയോയിലാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ ഡയറക്ടറാണ് 41-കാരനായ അനൂപ്.
ഇടക്കയിലും ഗിറ്റാറിലും ഹാർമോണിയത്തിലുമെല്ലാം അനൂപ് കൈവഴക്കം നേടിയിരുന്നു. സിനിമാഗാനങ്ങളും ശാസ്ത്രീയസംഗീതവും സോപാനസംഗീതവും കവിതയുമെല്ലാം പല വേദികളിൽ അവതരിപ്പിച്ചു. ഞായറാഴ്ചത്തെ സംഗീതപരിപാടിക്കുശേഷം മടങ്ങുമ്പോൾ സുഹൃത്തുക്കളോട് തന്റെ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു- ‘‘ജൻമനാടായ വെള്ളാറ്റഞ്ഞൂർ എന്റെ പേരിൽക്കൂടി പ്രശസ്തമാകണം.’’ പുതുതായി വാങ്ങിയ കാറിലായിരുന്നു ഈ വരവ്. വീട്ടുകാരുടെ കുട്ടനും നാട്ടുകാരുടെ അനൂപ്‌മാഷുമായിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂർ.
https://www.facebook.com/Malayalivartha



























